ഒരുങ്ങുന്നത് വമ്പൻ ചിത്രം; സൂചന നൽകി ജൂഡ് ആന്തണി ജോസഫ്

Advertisement

10 ദിനം കൊണ്ട് 100 കോടി ക്ലബ്ബിൽ ഇടം നേടി ജൂഡ് ആന്തണി ജോസഫ് ചിത്രം 2018′ നൂറുമേനിയുടെ തിളക്കത്തിലാണിപ്പോൾ. മലയാള സിനിമയിൽ ഏറ്റവും കുറഞ്ഞ ദിവസങ്ങളിൽ 100 കോടി ക്ലബ്ബിൽ എത്തിയ ചിത്രങ്ങളുടെ പട്ടികയിലേക്ക് ‘ 2018′ ഉം കടന്നിരിക്കുകയാണ്. ജൂഡ് ആന്തണി ജോസഫ് എന്ന സംവിധായകൻറെ കരിയറിലെത്തന്നെ വമ്പൻ വിജയമായിരുന്നു’ 2018′. വിജയത്തിന് പിന്നാലെ അദ്ദേഹത്തിൻറെ ഏറ്റവും പുതിയ ചിത്രങ്ങൾക്ക് വേണ്ടി ആരാധകർ കാതോർത്തിരിക്കുകയാണ്.

‘ 2018’ ന്റെ പ്രമോഷൻ അഭിമുഖങ്ങളിൽ ജൂഡ് തൻറെ പുതിയ ചിത്രങ്ങളുടെ വിശേഷങ്ങളൊക്കെ പ്രേക്ഷകരുമായി പങ്കുവെച്ചിരുന്നു. നിവിൻ പോളിയും മലയാളത്തിൻറെ സൂപ്പർസ്റ്റാർ മോഹൻലാലുമായും പുതിയ പ്രൊജക്റ്റിന്റെ ചർച്ചകൾ നടത്തുന്നതായുള്ള സൂചനയും പുറത്തുവരുന്നിരുന്നു. ഇതേക്കുറിച്ച് ഇന്ത്യടുഡേയ്ക്കു നൽകിയ പ്രത്യേക അഭിമുഖത്തിൽ ജൂഡ് മറുപടി നൽകിയതാണ് വാർത്തകളിൽ ഇടം പിടിക്കുന്നത്.

Advertisement

ജൂഡിന്റെ വാക്കുകൾ ഇങ്ങനെ:

“നിവിൻ പോളിയുമായി പ്രോജെക്ടിന്റെ ചർച്ച നടത്തിക്കൊണ്ടിരിക്കുകയാണ്. പുതിയ ചിത്രത്തിൽ വിജയ് സേതുപതിയേയും രശ്മിക മന്ദാനയേയും നിവിൻ പോളിയെയും ഒരുമിച്ചു കൊണ്ടുവരാൻ ഞാൻ ആഗ്രഹിക്കുന്നു. രശ്മികയെ എനിക്ക് ഒരുപാട് ഇഷ്ടമാണ്. അവരുടെ വലിയൊരു ആരാധകനാണ് ഞാൻ. ഇപ്പോഴും ചിത്രത്തിൻറെ ചർച്ച നടന്നുകൊണ്ടിരിക്കുകയാണ്.വാർത്ത പുറത്തു വന്നപ്പോൾ മുതൽ ആരാധകർ ഈ ചിത്രത്തിനായി കാത്തിരിക്കുകയാണെന്നു അറിയാം. ഇത് തീർച്ചയായും ഹിറ്റ് ആകുമെന്ന് എനിക്ക് ഉറപ്പുണ്ട്.”

അടുത്തിടെ ആയിരുന്നു നിവിൻ പോളി ജൂഡ്മൊത്തുള്ള ഏറ്റവും പുതിയ ചിത്രം പങ്കുവെച്ചുകൊണ്ട് അടുത്ത പ്രൊജക്റ്റിനു സൂചന നൽകിയത്. അതിനു പിന്നാലെയാണ് ജൂഡിന്റെ പുതിയ അഭിമുഖം വാർത്തകളിൽ ഇടം പിടിക്കുന്നത്. അഭിമുഖം ശ്രദ്ധേയമായതിന് പിന്നാലെ നിവിനും രശ്മികയും വിജയ് സേതുപതിയും ഒരുമിച്ചെത്തുന്ന കഥയ്ക്ക് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകർ. പ്രഖ്യാപനം നടന്നു കഴിഞ്ഞാൽ രശ്മിക ആദ്യമായി അഭിനയിക്കുന്ന മലയാള ചിത്രം കൂടിയായിരിക്കും ഇത്.

Advertisement

Copyright © 2017 onlookersmedia.

Press ESC to close