അജിത്തിനോടുള്ള അസൂയ തുറന്നു പറഞ്ഞു ഇളയ തലപതി വിജയ്..!

Advertisement

ഒരുപക്ഷെ സൂപ്പർ സ്റ്റാർ രജനീകാന്തിന് ശേഷം തമിഴകം ഏറ്റവുമധികം ആരാധിച്ച രണ്ടു താരങ്ങൾ ആണ് ഇളയ തലപതി വിജയും തല അജിത്തും. രണ്ട് പേർക്കും ദക്ഷിണേന്ത്യയിൽ ഉടനീളമുള്ള ആരാധക ബാഹുല്യത്തെ ബ്രഹ്മാണ്ഡം എന്ന വാക്ക് കൊണ്ടേ വിശേഷിപ്പിക്കാനാകു.

രണ്ടു തരം അഭിനയ ശൈലികൾക്കു ഉടമകളായ ഇവരിൽ നിന്ന് ലഭിക്കുന്ന ചിത്രങ്ങളും രണ്ടു തരത്തിലുള്ളതാണ്. പക്ഷെ ആരാധകരെ തൃപ്തിപ്പെടുത്തുന്നവയായിരിക്കണം തങ്ങളുടെ ചിത്രങ്ങൾ എന്ന് ഇരുവർക്കും നിർബന്ധമുണ്ട് താനും. തങ്ങളുടെ സിംപ്ലിസിറ്റിയുടെയും വിനയത്തിന്റെയും കാര്യത്തിലും രണ്ടു പേരും ആരാധകരുടെ ഇടയിൽ പോപ്പുലറാണ്.

Advertisement

 

ഇപ്പോൾ തന്നെ ഇളയ തലപതി വിജയ് പറഞ്ഞത് കേട്ടാൽ ഞെട്ടി പോകും. തനിക്കു അജിത് എന്ന നടനോടും താരത്തോടും അസൂയയാണ് എന്നാണ് വിജയ് തുറന്നു പറഞ്ഞത്.

അടുത്തിടെ ഒരു എഫ് എം റേഡിയോക്കു അനുവദിച്ച അഭിമുഖത്തിലാണ് തനിക്കു അജിത്തോടുള്ള അസൂയ വിജയ് തുറന്നു പറഞ്ഞത്. ആ അസൂയ തോന്നിയത് പക്ഷെ ഇപ്പോഴല്ല. താൻ അഭിനയം തുടങ്ങിയ കാലത്താണെന്നു വിജയ് പറയുന്നു. അജിത്തിന്റെ മികച്ച അഭിനയവും സൗന്ദര്യവും സഹിക്കാൻ കഴിയുന്നതിലും അപ്പുറമായിരുന്നു എന്ന് വിജയ് വെളിപ്പെടുത്തുന്നു. എവിടെപ്പോയാലും അജിത്തിന് ചുറ്റും കൂടുന്ന ആരാധകരും ആ അസൂയക്ക് കാരണമായിട്ടുണ്ടത്രെ. അത് മാത്രമല്ല അജിത്തിനെ പോലെ സുന്ദരനാകാൻ തന്റെ രൂപം മാറ്റിയെടുക്കാൻ വരെ വിജയ് ശ്രമിച്ചിട്ടുണ്ട് എന്നാണ് താരത്തിന്റെ വെളിപ്പെടുത്തൽ. പക്ഷെ രൂപം കൊണ്ട് ഒരിക്കലും അജിത്തിനെ പോലെ സുന്ദരനാകാൻ കഴിയില്ല എന്ന് പിന്നീട് തനിക്കു മനസ്സിലായി എന്നും വിജയ് പറയുന്നു.

ഇന്ന് അജിത് തന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളിൽ ഒരാൾ ആണെന്നും വിജയ് പ്രേക്ഷകരോട് പങ്കു വെച്ചു. തമിഴ് സിനിമയിലെ ഈ തലമുറയിലെ രജനികാന്തും കമലഹാസനുമാണ് വിജയും അജിത്തുമെന്നാണ് മാധ്യമങ്ങളും സിനിമാ പ്രേമികളും വിശേഷിപ്പിക്കുന്നത്.

ഒരുപക്ഷെ ഇത്ര വലിയ താരമായിട്ടും ഇങ്ങനെയുള്ള കാര്യങ്ങൾ തുറന്നു പറയാൻ കാണിക്കുന്ന ആ മനസ്സാണ് വിജയിനെ ഇത്രയും ഉയരങ്ങളിൽ എത്തിച്ചത് എന്ന് അഭിമുഖം നടത്തിയ ആർ ജെ പറയുന്നു.

അജിത്തിന്റെ അടുത്ത ചിത്രമായ വിവേകം അടുത്ത മാസം പത്താം തീയതി ലോകമെമ്പാടും പ്രദർശനം ആരംഭിക്കും. വിജയുടെ അടുത്ത ചിത്രമായ മെർസൽ ഈ വർഷം ദീപാവലിയോട് അനുബന്ധിച്ചായിരിക്കും പ്രദർശനത്തിനെത്തുക എന്നാണ് സൂചന. ഏതായാലും ഈ രണ്ടു സൂപ്പർ താരങ്ങളുടെയും ചിത്രങ്ങൾക്കായി ആരാധകർ ആവേശത്തോടെ കാത്തിരിക്കുകയാണ്.

Advertisement

Copyright © 2017 onlookersmedia.

Press ESC to close