ധ്യാൻ നായകനാകുന്ന റൊമാൻറിക് ചിത്രം; സംവിധാനം എസ് എൻ സ്വാമി

Advertisement

ത്രില്ലർ ചിത്രങ്ങളൊരുക്കി ജനപ്രീതി നേടിയെടുത്ത എസ്എൻ സ്വാമി ആദ്യമായി സംവിധായകന്റെ കുപ്പായമണിയുന്നു. 72 മത്തെ വയസ്സിൽ അദ്ദേഹത്തിൻറെ സംവിധാനത്തിൽ ഒരുങ്ങുന്ന ആദ്യചിത്രം അണിയറയിൽ ഒരുങ്ങുന്ന വാർത്തകളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്. മലയാള സിനിമയിൽ എക്കാലവും ഹിറ്റുകളിൽ ഇടംപിടിച്ച സേതുരാമയ്യർ സിബിഐ, സാഗർ ഏലിയാസ് ജാക്കി തുടങ്ങിയ കഥാപാത്രങ്ങളെ സൃഷ്ടിച്ചെടുത്ത തിരക്കഥാകൃത്തിന്റെ ആദ്യ സംവിധാന സംരംഭത്തെ കുറിച്ചറിയാൻ പ്രേക്ഷകരും ആകാംക്ഷയിലാണ്.

ത്രില്ലർ ചിത്രങ്ങൾ ചെയ്ത് പേര് കേട്ട എസ്എൻ സ്വാമി ആദ്യമായി സംവിധാനത്തിലൊരുക്കുന്ന ചിത്രം പ്രണയത്തിൻറെ പശ്ചാത്തലത്തിലാണ് കഥ പറയുന്നത്. തമിഴ് ബ്രാഹ്മണ പശ്ചാത്തലത്തിലൊരുങ്ങുന്ന ചിത്രത്തിൽ ധ്യാൻ ശ്രീനിവാസനാണ് നായകൻ. ചിത്രത്തിന്റെ പൂജ വിഷുദിനത്തിൽ കൊച്ചിയിൽ നടക്കുമെന്നും റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. ചിത്രത്തിൻറെ രചന നിർവഹിക്കുന്നതും എസ്എൻ സ്വാമി തന്നെയാണ്.
പൂർണ്ണമായും തമിഴ് ഗ്രാമങ്ങളിൽ ആയിരിക്കും ചിത്രത്തിൻറെ ലൊക്കേഷനുകൾ. ചിത്രത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങളൊക്കെ പൂജയ്ക്ക് ശേഷം മാത്രമേ തുറന്നു പറയുകയുള്ളൂവെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു.

Advertisement

അച്ഛൻറെ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രത്തിൽ സഹ സംവിധായകനായി മകൻ ശിവ്റാമും ഒപ്പമുണ്ട്. ഷാജി കൈലാസ്, കെ മധു, എകെ. സാജൻ തുടങ്ങിയവർക്കൊപ്പം മകൻ ഇതിനുമുമ്പ് പ്രവർത്തിച്ചിട്ടുണ്ട്. 1980-ൽ പുറത്തിറങ്ങിയ ‘ചക്കരയുമ്മ’ എന്ന സിനിമയിലൂടെ തിരക്കഥാകൃത്തായാണ് എസ് എൻ സ്വാമി മലയാള സിനിമയിലെത്തുന്നത്. പിന്നീട് ത്രില്ലർ സിനിമകളിലൂടെ ജനപ്രീതി നേടി. ഇരുപതാം നൂറ്റാണ്ടു, സിബിഐ കുറുപ്പ്, ആഗസ്റ്റ് 1, മൂന്നാം മുറ, നാടുവാഴികൾ , ജാഗ്രത , കാർണിവൽ ,കളിക്കളം, ദ്രുവം, സൈന്യം, ഒരു അഭിഭാഷകന്റെ കേസ് ഡയറി , ദി ട്രൂത് ,നരിമാൻ ,സേതുരാമയ്യർ സിബിഐ നേരറിയാൻ സിബിഐ തുടങ്ങി അൻപതോളം സിനിമകൾക്ക് സ്വാമി തിരക്കഥയെഴുതിയിട്ടുണ്ട്

Advertisement

Copyright © 2017 onlookersmedia.

Press ESC to close