ആനന്ദ് നാരായണനും സംഘവും വീണ്ടും; അന്വേഷിപ്പിൻ കണ്ടെത്തുമിന് രണ്ടാം ഭാഗം

Advertisement

യുവതാരം ടോവിനോ തോമസ് നായകനായ ഏറ്റവും പുതിയ ചിത്രമായ അന്വേഷിപ്പിൻ കണ്ടെത്തും മികച്ച പ്രേക്ഷക പ്രശംസ നേടി മുന്നേറുകയാണ്. നവാഗതനായ ഡാർവിൻ കുര്യാക്കോസ് സംവിധാനം ചെയ്ത ഈ ഇൻവെസ്റ്റിഗേഷൻ ത്രില്ലർ രചിച്ചിരിക്കുന്നത് പ്രശസ്ത സംവിധായകനും തിരക്കഥാകൃത്തുമായ ജിനു എബ്രഹാമാണ്. വളരെ റിയലിസ്റ്റിക്കായി ഒരുക്കിയ ഈ ത്രില്ലർ ചിത്രത്തിൽ രണ്ട് കൊലപാതക അന്വേഷണ കഥകളാണ് പറയുന്നത്. ടോവിനോ അവതരിപ്പിക്കുന്ന എസ് ഐ ആനന്ദ് നാരായണൻ എന്ന കഥാപാത്രത്തിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിന്റെ കഥയാണ് ഈ ചിത്രം പറയുന്നത്. ഇവരുടെ അന്വേഷണങ്ങൾക്ക് ഇനിയും പ്രസക്തിയുള്ളത് കൊണ്ട് തന്നെ ഇതിനൊരു രണ്ടാം ഭാഗം ഉണ്ടാകുമോയെന്നുള്ള ചോദ്യത്തിന് രചയിതാവ് ജിനു എബ്രഹാം തന്നെ മറുപടിയും പറഞ്ഞു. ഇത് ചെയ്യുമ്പോൾ ഒരു രണ്ടാം ഭാഗമൊന്നും തങ്ങളുടെ മനസ്സിൽ ഉണ്ടായിരുന്നില്ല എന്നാണ് ടോവിനോ തോമസ് പറഞ്ഞത്.

എന്നാൽ, എന്തിനാണ് ഒരു സസ്പെൻസ് വെക്കുന്നത് എന്നും, ഇതിനൊരു രണ്ടാം ഭാഗം സംഭവിക്കുമെന്നും ജിനു എബ്രഹാം പറഞ്ഞു. അദ്ദേഹം ഈ ചിത്രത്തിന്റെ നിർമ്മാതാക്കളിൽ ഒരാൾ കൂടിയാണ്. തീയേറ്റർ ഓഫ് ഡ്രീംസിന്റെ ബാനറിൽ ഡോൾവിൻ കുര്യാക്കോസ്, ജിനു വി എബ്രഹാം എന്നിവരും, സാരെഗാമാ, യോഡലീ എന്നിവയുടെ ബാനറിൽ വിക്രം മെഹ്‍റ, സിദ്ധാർഥ് ആനന്ദ് കുമാർ എന്നിവരും ചേർന്നാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. സിദ്ദിഖ്, ഇന്ദ്രൻസ്, ബാബുരാജ്, ഹരിശ്രീ അശോകൻ, ഷമ്മി തിലകൻ, പ്രമോദ് വെളിയനാട്, വിനീത് തട്ടിൽ, അസീസ് നെടുമങ്ങാട്, കോട്ടയം നസീർ, സാദിഖ്, മധുപാൽ എന്നിവരും വേഷമിട്ടിരിക്കുന്ന ഈ ചിത്രത്തിന് ബോക്സ് ഓഫീസിലും ഗംഭീര തുടക്കമാണ് ലഭിച്ചിരിക്കുന്നത്. സന്തോഷ് നാരായണനാണ് അന്വേഷിപ്പിൻ കണ്ടെത്തുമിന് വേണ്ടി സംഗീത സംവിധാനം നിർവഹിച്ചത്.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close