മഞ്ഞുമ്മൽ ബോയ്സിൽ വളരെ ആവേശഭരിതനാണ്; കാരണം വെളിപ്പെടുത്തി ടോവിനോ തോമസ്

Advertisement

2021 ഇൽ റിലീസ് ചെയ്ത് ബ്ലോക്ക്ബസ്റ്റർ വിജയം നേടിയ ജാൻ- എ-മൻ സംവിധാനം ചെയ്ത ചിദംബരം ഒരുക്കിയ ഏറ്റവും പുതിയ ചിത്രമായ മഞ്ഞുമ്മൽ ബോയ്സ് റിലീസിനൊരുങ്ങുകയാണ്. ഈ മാസം റിലീസ് ചെയ്യാൻ പോകുന്ന മഞ്ഞുമ്മൽ ബോയ്സിന്റെ പോസ്റ്ററുകൾ, ഇതിലെ ഗാനം എന്നിവയൊക്കെ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. പ്രേക്ഷകർ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ഈ ചിത്രത്തെ കുറിച്ച്, നടൻ ടോവിനോ തോമസ് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. മലയാളത്തിൽ നിന്ന് താൻ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചില ചിത്രങ്ങളെ കുറിച്ച് സംസാരിക്കവേയാണ് ടോവിനോ തോമസ് മഞ്ഞുമ്മൽ ബോയ്സും എടുത്തു പറഞ്ഞത്. ഫഹദ് ഫാസിൽ- ജിത്തു മാധവൻ ചിത്രം ആവേശം, മോഹൻലാൽ- പൃഥ്വിരാജ് ചിത്രം എംപുരാൻ ഒക്കെ പോലെ മലയാള സിനിമയെ മറ്റൊരു ലെവലിൽ എത്തിക്കുമെന്ന് താൻ വിശ്വസിക്കുന്ന ഒരു ചിത്രമാണ് മഞ്ഞുമ്മൽ ബോയ്സ് എന്ന സൂചനയാണ് ടോവിനോ തോമസ് നൽകുന്നത്.

മലയാള സിനിമ വളരുന്നത്, തന്നെ പോലെ ഈ ഇൻഡസ്ട്രിയിൽ ജോലി ചെയ്യുന്ന എല്ലാവർക്കും വലിയ ഗുണം ചെയ്യുമെന്നും ടോവിനോ തോമസ് കൂട്ടിച്ചേർക്കുന്നു. സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ബാലു വർഗീസ്, ഗണപതി, ലാൽ ജൂനിയർ, അഭിറാം രാധാകൃഷ്ണൻ, ദീപക് പറമ്പോൽ, ഖാലിദ് റഹ്‌മാൻ, അരുൺ കുര്യൻ, വിഷ്ണു രഘു, ചന്തു സലീംകുമാർ എന്നിവർ പ്രധാന വേഷങ്ങൾ ചെയ്യുന്ന മഞ്ഞുമ്മൽ ബോയ്സ്, ബാബു ഷാഹിർ, സൗബിൻ ഷാഹിർ, ഷോൺ ആന്റണി എന്നിവർ ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്.

Advertisement

കൊച്ചിയിലെ മഞ്ഞുമ്മൽ എന്ന സ്ഥലത്തുനിന്നും ഒരു സംഘം യുവാക്കൾ കൊടൈക്കനാലിലേക്ക് യാത്ര പോയതിന് ശേഷം സംഭവിക്കുന്ന കാര്യങ്ങൾ അവതരിപ്പിക്കുന്ന ഈ ചിത്രം, പറവ ഫിലിംസും ശ്രീ ഗോകുലം മൂവിസും ചേർന്നാണ് റിലീസ് ചെയ്യുന്നത്. ഷൈജു ഖാലിദ് കാമറ ചലിപ്പിച്ച ഈ ചിത്രത്തിന് സംഗീത സംവിധാനം നിർവഹിച്ചത് സുഷിൻ ശ്യാം, എഡിറ്റ് ചെയ്തത് വിവർക് ഹർഷൻ എന്നിവരാണ്. വമ്പൻ ബഡ്ജറ്റിലൊരുക്കിയ ഈ ചിത്രം ഒരു യഥാർത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് ഒരുക്കിയതെന്നും റിപ്പോർട്ടുകളുണ്ട്.

Advertisement

Copyright © 2017 onlookersmedia.

Press ESC to close