അവതാർ വിസ്മയത്തെ വരവേൽക്കാനൊരുങ്ങി രാഗം തീയേറ്റർ

Advertisement

ലോകമെമ്പാടുമുള്ള സിനിമാ പ്രേമികൾ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ബ്രഹ്മാണ്ട ഹോളിവുഡ് ചലചിത്രമാണ് ജെയിംസ് കാമറൂൺ സംവിധാനം ചെയ്ത അവതാർ 2, ദി വേ ഓഫ് വാട്ടർ. 13 വർഷം മുൻപ് റീലീസ് ചെയ്ത് മഹാവിജയമായ അവതാർ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് ഈ ചിത്രം. ത്രീഡിയിൽ ഒരുക്കിയ ഈ ദൃശ്യ വിസ്മയം പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തിക്കാൻ കേരളത്തിലെ തീയേറ്ററുകളും ഒരുങ്ങിക്കഴിഞ്ഞു. ഇപ്പോഴിതാ ഈ ദൃശ്യ വിസ്മയത്തെ വരവേൽക്കാൻ കേരളത്തിലെ ഏറ്റവും മികച്ച തീയേറ്ററുകളിൽ ഒന്നായ തൃശൂർ രാഗവും ഒരുങ്ങുകയാണ്. ഈ ഹോളിവുഡ്‌ ദൃശ്യവിസ്മയം ഏറ്റവും മനോഹരമായി പ്രേക്ഷകരിലേക്ക് എത്തിക്കാൻ, നിലവിലുള്ള ഏറ്റവും മികച്ച ബ്രാൻറായ ഹാർക്കനസ്സ് കമ്പനിയുടെ ക്ലാരസ് 2.9 സ്ക്രീൻ ആണ് രാഗത്തിൽ ഒരുക്കുന്നതെന്ന വിവരമാണ് രാഗം തീയേറ്റർ മാനേജ്‌മെന്റ് അറിയിച്ചിരിക്കുന്നത്. ഈ വരുന്ന ഡിസംബർ 16 നുള്ള അവതാർ 2 റീലീസ് മുതൽ ഈ പുതിയ സ്ക്രീനിലായിരിക്കും പ്രേക്ഷകർ സിനിമാനുഭവം ആസ്വദിക്കുക.

https://fb.watch/hdp2V9Kvp2/

Copyright © 2017 onlookersmedia.

Press ESC to close