വമ്പൻ താരങ്ങൾ ഏറ്റു മുട്ടുമ്പോൾ; പ്രതീക്ഷകൾ വാനോളമുയർത്തി ലിയോ

Advertisement

ദളപതി വിജയ് നായകനായ ലിയോ എന്ന ചിത്രത്തിന്റെ പോസ്റ്ററുകൾ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുകയാണ്. ഈ ചിത്രത്തിന്റെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി പോസ്റ്ററുകളാണ് ഇതിനോടകം പുറത്ത് വന്നിരിക്കുന്നത്. അതിൽ തന്നെ ഇന്ന് പുറത്തു വന്ന ഹിന്ദി പോസ്റ്റർ വലിയ ശ്രദ്ധയാണ് നേടുന്നത്. ബോളിവുഡ് സൂപ്പർ താരം സഞ്ജയ് ദത്തിനൊപ്പമുള്ള വിജയ്‌യുടെ ഒരു ആക്ഷൻ രംഗമാണ് ഇന്നത്തെ പോസ്റ്ററിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. സൂപ്പർ വില്ലനായ സഞ്ജയ് ദത്തുമായി വിജയ് ഏറ്റു മുട്ടുന്ന ചിത്രം തന്നെ ആരാധകരിൽ വലിയ പ്രതീക്ഷകളാണ് ഉണ്ടാക്കുന്നത്. ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ഈ ചിത്രം അടുത്ത മാസം പത്തൊൻപതിനാണ് റിലീസ് ചെയ്യാൻ പോകുന്നത്. ഇപ്പോൾ തന്നെ ലോകത്തിന്റെ പല സ്ഥലത്തും അഡ്വാൻസ് ബുക്കിങ്ങിൽ ലിയോ റെക്കോർഡ് സൃഷ്ടിക്കുകയാണ്.

ദളപതി വിജയ്, സഞ്ജയ് ദത്ത് എന്നിവർക്കൊപ്പം വമ്പൻ താരനിരയാണ് ഈ ചിത്രത്തിൽ അണിനിരക്കുന്നത്. തൃഷ, ആക്ഷൻ കിംഗ് അർജുൻ, ഗൗതം വാസുദേവ് മേനോൻ, മലയാള താരം മാത്യു തോമസ്, സാൻഡി, പ്രിയ ആനന്ദ്, മിഷ്കിൻ, അനുരാഗ് കശ്യപ്, ബാബു ആന്റണി എന്നിവരും വേഷമിടുന്ന ഈ ചിത്രത്തിന് സംഗീതമൊരുക്കുന്നത് അനിരുദ്ധ് രവിചന്ദറാണ്. സെവൻ സ്ക്രീൻ സ്റ്റുഡിയോസ് നിർമ്മിക്കുന്ന ലിയോക്ക് കാമറ ചലിപ്പിച്ചത് മനോജ് പരമഹംസയും എഡിറ്റ് ചെയ്യുന്നത് ഫിലോമിൻ രാജുമാണ്. കൈതി, വിക്രം എന്നിവയുൾപ്പെടുന്ന ലോകേഷിന്റെ സിനിമാറ്റിക് യൂണിവേഴ്സിന്റെ ഭാഗമാണോ ലിയോയും എന്നറിയാൻ കൂടിയുള്ള ആകാംക്ഷയിലാണ് ആരാധകരും സിനിമാ പ്രേമികളും. വിജയ്‌യുടെ കരിയറിലെ തന്നെ ഏറ്റവും വലിയ ചിത്രമായി ഒരുങ്ങുന്ന ലിയോ അദ്ദേഹത്തിന്റെ കരിയറിലെ ഏറ്റവും വലിയ റിലീസുമായിരിക്കും

Advertisement
The new poster of Leo featuring Vijay and Sanjay Dutt going viral on Social Media.
Advertisement

Copyright © 2017 onlookersmedia.

Press ESC to close