ശിവ ശക്തിയായി തമന്ന; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

Advertisement

സൂപ്പർ ഹിറ്റായ ഒഡെല റെയിൽവേ സ്റ്റേഷന്റെ രണ്ടാം ഭാഗത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു. 2022 ൽ ഡയറക്ട് ഒറ്റിറ്റി റിലീസിനെത്തിയ ഒഡെല റെയിൽവേ സ്റ്റേഷൻ ബ്രഹ്മാണ്ഡ ഹിറ്റായി മാറിയിരുന്നു. സമ്പത് നന്ദിയുടെ രചനയിൽ അശോക് തേജ സംവിധാനം ചെയ്ത ഈ ക്രൈം ത്രില്ലർ ചിത്രത്തിന്റെ രണ്ടാം ഭാഗം അണിയറയിൽ ഒരുങ്ങുകയാണ്. ഒഡെല 2 എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ കഥ കൊണ്ടും മികച്ച അഭിനേതാക്കളും ടെക്‌നീഷ്യൻസ് കൊണ്ടും സമ്പന്നമാവുകയാണ്.

ഈ മഹാശിവരാത്രി നാളിൽ ചിത്രത്തിന്റെ അണിയറപ്രവർത്തകർ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു. ശിവ ശക്തിയായി തമന്നയാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ. ഈ കഥാപാത്രത്തിനായി തമന്ന കംപ്ലീറ്റ് മേക്കോവർ നടത്തിയതായി കാണാം. ഒരു കയ്യിൽ ഒരു മാന്ത്രിക വടിയും മറു കയ്യിൽ ധമരുവും പിടിച്ചുകൊണ്ട് ശിവ ശക്തിയായി തന്നെയാണ് തമന്നയെ കാണാൻ സാധിക്കുന്നത്.

Advertisement

കണ്ണുകൾ അടച്ച് ശിവ ശക്തി ദൈവത്തോട് പ്രാർത്ഥിക്കുന്നതായി കാണാം. ശിവ രാത്രി ദിനത്തിൽ പ്രേക്ഷകർക്ക് ഒരു ഗംഭീര ട്രീറ്റ് തന്നെയാണ് ഈ ഫസ്റ്റ് ലുക്ക് പോസ്റ്ററിലൂടെ ഒരുക്കിയിരിക്കുന്നത്.

ചിത്രം മറ്റ് ഭാഷകളിലും റിലീസിനായി ഒരുങ്ങുകയാണ്. മധു ക്രിയേഷൻസിന്റെയും സമ്പത് നന്ദി ടീം വർക്സിന്റെ ബാനറിൽ ഡി മധു, സമ്പത് നന്ദി ചേർന്ന് നിർമിക്കുന്ന ചിത്രം അശോക് തേജ സംവിധാനം ചെയ്യുന്നു.

കാശിയിൽ ചിത്രത്തിന്റെ ഷൂട്ടിങ്ങ് ആരംഭിച്ചിരുന്നു. ദുഷ്ട ശക്തികളിൽ നിന്ന് ഗ്രാമത്തെ രക്ഷിക്കുന്ന ഒഡെല മല്ലന സ്വാമി എന്ന രക്ഷകന്റെയും കഥയാണ് സിനിമ സംസാരിക്കുന്നത്.

ഹെബാ പട്ടെലും വശിഷ്ട എൻ സിംഹയുമാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ. ചിത്രത്തിൽ വിഎഫ്എക്‌സ് പ്രധാനമായി മാറും. മികച്ച ടെക്‌നീഷ്യൻസ് ഉൾപ്പെടെ ഒഡെല 2ൽ ഭാഗമാകും. യുവ, നാഗ മഹേഷ്, വംശി, ഗഗൻ വിഹാരി, സുരേന്ദർ റെഡ്ഢി, ഭുപാൽ, പൂജ റെഡി എന്നിവരാണ് മറ്റ് താരങ്ങൾ..

ക്യാമറ – സൗന്ദർ രാജൻ എസ്, മ്യുസിക്ക് – അജനീഷ് ലോക്നാഥ്, ആർട്ട് ഡയറക്ടർ – രാജീവ് നായർ , പി ആർ ഒ – ശബരി

Advertisement

Copyright © 2017 onlookersmedia.

Press ESC to close