തൊണ്ടിമുതലിനു ശേഷം സുരാജ് വീണ്ടും വിസ്മയിപ്പിക്കുന്നു: ഇത്തവണ ചാക്കോച്ചനൊപ്പം വർണ്യത്തിൽ ആശങ്ക..!

Advertisement

തൊണ്ടിമുതലിനു ശേഷം സുരാജ് വീണ്ടും വിസ്മയിപ്പിക്കുന്നു: ഇത്തവണ ചാക്കോച്ചനൊപ്പം വർണ്യത്തിൽ ആശങ്ക..!

സുരാജ് വെഞ്ഞാറമൂട് എന്ന നടൻ ഓരോ ചിത്രം കഴിയുംതോറും തന്റെ പ്രതിഭയുടെ പുതിയ പുതിയ തിളക്കങ്ങൾ പ്രേക്ഷകന് മുന്നിൽ കാണിച്ചു തരികയാണ്. ഇന്ന് മലയാള സിനിമയിലുള്ള ഏറ്റവും മികച്ച നടന്മാരുടെ പട്ടികയിലാണ് സുരാജിന്റെ സ്ഥാനം. ഈ അടുത്തിടെ ഇറങ്ങിയ ചിത്രമാണ് തൊണ്ടിമുതലും ദൃക്‌സാക്ഷിയും . ഫഹദ് ഫാസിൽ നായകനായി എത്തി ദിലീഷ് പോത്തൻ സംവിധാനം ചെയ്ത ഈ ചിത്രത്തിൽ നായക തുല്യമായ വേഷമാണ് സൂരാജ്ഉം അവതരിപ്പിച്ചത്. സൂപ്പർ ഹിറ്റായ ഈ ചിത്രത്തിലെ സുരാജിന്റെ പ്രകടനം ഏറെ പ്രശംസ പിടിച്ചു പറ്റിയ ഒന്നായിരുന്നു. പ്രസാദ് എന്ന കഥാപാത്രത്തിന് സുരാജ് ജീവൻ നൽകിയ രീതിയും അതുപോലെ ഫഹദ് ഫാസിലുമായുള്ള സ്ക്രീനിലെ രസതന്ത്രവും ഏറ്റവും മികച്ചതായിരുന്നു. ഇപ്പോൾ വീണ്ടും മറ്റൊരു മികച്ച കഥാപാത്രവുമായെത്തി പ്രേക്ഷകരെ വിസ്മയിപ്പിക്കുകയാണ് സുരാജ് വെഞ്ഞാറമ്മൂട് . സിദ്ധാർഥ് ഭരതൻ സംവിധാനം ചെയ്ത വർണ്യത്തിൽ ആശങ്ക എന്ന ചിത്രത്തിലെ ദയാനന്ദൻ എന്ന കഥാപാത്രമായി ആണ് സുരാജിന്റെ പുതിയ വിസ്മയ പ്രകടനം.

Advertisement

കുഞ്ചാക്കോ ബോബൻ ആണ് ഈ ചിത്രത്തിലെ നായകൻ. അതുപോലെ ചെമ്പൻ വിനോദ്, ഷൈൻ ടോം ചാക്കോ, മണികണ്ഠൻ ആചാരി , രചന നാരായണ കുട്ടി എന്നിവരും ഈ ചിത്രത്തിൽ സുരാജിനൊപ്പം പ്രധാനപ്പെട്ട വേഷങ്ങൾ അവതരിപ്പിച്ചിരിക്കുന്നു. ഇവരെല്ലാവരുമായുള്ള സുരാജിന്റെ ഓൺ സ്ക്രീൻ രസതന്ത്രം അതിമനോഹരമായിരുന്നു. ദയാനന്ദൻ എന്ന തരികിടയായ കഥാപാത്രത്തെ സുരാജ് ഉൾക്കൊണ്ട രീതി പ്രേക്ഷകരുടെ കയ്യടി നേടുന്നുണ്ട്. ക്വോട്ട ശിവൻ എന്ന കഥാപാത്രത്തെയാണ് ഈ ചിത്രത്തിൽ കുഞ്ചാക്കോ ബോബൻ അവതരിപ്പിക്കുന്നത്.

മികച്ച പ്രേക്ഷകാഭിപ്രായം നേടി മുന്നേറുന്ന ഈ ചിത്രം സിദ്ധാർഥ് ഭരതന്റെ മൂന്നാമത്തെ സംവിധാന സംരംഭമാണ്. നിദ്ര ,ചന്ദ്രേട്ടൻ എവിടെയാ എന്നീ ചിത്രങ്ങളാണ് സിദ്ധാർഥ് ഭരതൻ ഇതിനു മുൻപ് സംവിധാനം ചെയ്തത്.. ആഷിക് ഉസ്മാൻ നിർമ്മിച്ചിരിക്കുന്ന വർണ്യത്തിൽ ആശങ്ക എന്ന ഈ ആക്ഷേപ ഹാസ്യ ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് തൃശൂർ ഗോപാൽജി ആണ്.

Advertisement

Copyright © 2017 onlookersmedia.

Press ESC to close