ഇന്ത്യന്‍ സിനിമയ്ക്ക് തൊട്ടരികില്‍ ഓസ്കാര്‍ പുരസ്കാരം; ആര്‍ ആര്‍ ആറും ഛെല്ലോ ഷോയും പട്ടികയില്‍

Advertisement

2023 ഓസ്കാര്‍ പുരസ്കാര ചുരുക്കപ്പട്ടികില്‍ ഇന്ത്യന്‍ സിനിമകളും. പാന്‍ നളിനി സംവിധാനം ചെയ്ത ഗുജറാത്തി സിനിമ ഛെല്ലോ ഷോ (ലാസ്റ്റ് ഫിലിം ഷോ) ഇന്‍റര്‍നാഷ്ണല്‍ ഫീച്ചര്‍ ഫിലിം വിഭാഗത്തിലും, എസ് എസ് രാജമൗലിയുടെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ആര്‍ആര്‍ആറിലെ ‘നാട്ടു നാട്ടു’ എന്ന ഗാനം ഒറിജിനല്‍ സോങ് വിഭാഗത്തിലും ഷോട്ട്ലിസ്റ്റ് ചെയ്യപ്പെട്ടു.

ഡോക്യുമെന്‍ററി വിഭാഗത്തില്‍ ഷൊനക് സെന്‍ സംവിധാനം ചെയ്ത ഓള്‍ ദാറ്റ് ബ്രീത്ത്സ് ഡോക്യുമെന്‍ററി ഷോട്ട്ഫിലിം വിഭാഗത്തില്‍ കാര്‍ത്തികി ഗോണ്‍സാല്‍വാസിന്‍റെ ദ് എലഫെന്‍റ് വിസ്പേഴ്സ് എന്നിവയാണ് ഇന്ത്യയില്‍ നിന്നുള്ള മറ്റ് ചിത്രങ്ങള്‍.

Advertisement

മികച്ച ചിത്രം, സംവിധായകന്‍, നടന്‍, നടി, സഹനടി, വിഷ്വല്‍ ഇഫ്ക്റ്റ്സ് എന്നിങ്ങനെ 14 വിഭാഗത്തില്‍ ആര്‍ആര്‍ആര്‍ മത്സരിച്ചിരുന്നു. എന്നാല്‍ അവസാന ഘട്ടത്തില്‍ ഒറിജിനല്‍ ഗാനം എന്ന വിഭാത്തില്‍ മാത്രമാണ് ചിത്രത്തിന് ഇടംപിടിക്കാനായത്. ഇന്ത്യയിലും വിദേശത്തും സൂപ്പര്‍ഹിറ്റായി മാറിയ നാട്ടു നാട്ടു ഗാനത്തില്‍ ജൂനിയര്‍ എന്‍.ടി.ആര്‍, റാം ചരണ്‍ എന്നിവരുടെ ചടുലമായ ന‍ൃത്തമാണ് ഹൈലൈറ്റായത്. തമിഴ്, ഹിന്ദി, തെലുങ്ക്, കന്നഡ എന്നീ ഭാഷകളില്‍ ഗാനം പുറത്ത് വന്നിരുന്നു. എംഎം കീരവാണി സംഗീതം നിര്‍വഹിച്ച ഗാനത്തിന് വരികള്‍ രചിച്ചിത് ചന്ദ്രബോസ് ആണ്.

രാഹുല്‍ സിപ്ലിഗുഞ്ഞ, കാലഭൈരവ എന്നിവരാണ് ഗാനം തെലുങ്കില്‍ ആലപിച്ചത്. പ്രേം രക്ഷിത് ആണ് ഗംഭീരമായ നൃത്തം സംവിധാനം ചെയ്തത്. ആലിയ ഭട്ട്. അജയ് ദേവ്‌ഗൺ, ഒലിവിയ മോറിസ്, സമുദ്രക്കനി, ശ്രേയ ശരൺ എന്നിവരും ഈ ചിത്രത്തിന്റെ താരനിരയിൽ ഉണ്ട്. അഞ്ഞൂറ് കോടിക്ക് മുകളിൽ മുതൽ മുടക്കി ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് ഡിവിവി എന്റെർറ്റൈന്മെന്റ്സ് ആണ്. 2022 മാർച്ചിൽ റിലീസ് ചെയ്ത ആർആര്‍ആർ ആയിരം കോടി ക്ലബിൽ ഇടം പിടിച്ച ഇന്ത്യൻ ചിത്രമാണ്.

ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രിയായി ആര്‍ആര്‍ആറിനെ പരിഗണിക്കാമെന്ന് പലഭാഗത്ത് നിന്നും അഭിപ്രായങ്ങള്‍ വന്നിരുന്നു. എന്നാല്‍ ഇതിനെ തള്ളിക്കളഞ്ഞാണ് ഛെല്ലേ ഷോ തെരഞ്ഞടുക്കപ്പെട്ടത്. സിനിമയിൽ ആകൃഷ്ടനായ ഒരു ഗുജറാത്തി ബാലന്‍റെ കഥയാണ് ഛെല്ലോ ഷോ. 2021ൽ ട്രിബെക്ക ഫിലിം ഫെസ്റ്റിവലിലാണ് ചിത്രം ആദ്യമായി പ്രദർശിപ്പിച്ചത്. വല്ലഡോലിഡ് ഇൻറർനാഷനൽ ഫിലിം ഫെസ്റ്റിവലിൽ ചിത്രം ഗോൾഡൻ സ്‌പൈക്ക് പുരസ്‌കാരം ലഭിച്ചിരുന്നു.

ലോസ് ഏഞ്ചല്‍സിലെ ഡോള്‍ബി തിയേറ്ററില്‍ മാര്‍ച്ച് 12നാണ് 95-ാം ഓസ്കാര്‍ പുരസ്കാര പ്രഖ്യാപനം. പ്രമുഖ അവതാരകന്‍ ജിമ്മി കിമ്മലാണ് മൂന്നാം തവണയും പുരസ്കാര ചടങ്ങ് ഹോസ്റ്റ് ചെയ്യുന്നത്.

Advertisement

Copyright © 2017 onlookersmedia.

Press ESC to close