ഒപ്പം രജനികാന്ത്, വിജയ്, ഷാരൂഖ് ഖാൻ, മണി രത്‌നം; 40 കോടി മുടക്കി 150 കോടിയുടെ നേട്ടം, 2023 സ്വന്തമാക്കി ഗോകുലം മൂവീസ്.

Advertisement

മലയാള സിനിമയിൽ 2023 എന്ന വർഷത്തിൽ ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയ നിർമ്മാണ/വിതരണ കമ്പനിയായി ശ്രീ ഗോകുലം ഗോപാലൻ നേതൃത്വം നൽകുന്ന ഗോകുലം മൂവീസ്. അന്യ ഭാഷാ ചിത്രങ്ങൾ കേരളത്തിൽ വിതരണം ചെയ്ത് ഗോകുലം മൂവീസ് ഈ വർഷം മാത്രം ഉണ്ടാക്കിയത് കോടികളുടെ നേട്ടം. രജനികാന്ത് നായകനായ ജയിലർ, വിജയ് നായകനായ ലിയോ, ഷാരൂഖ് ഖാൻ നായകനായ ജവാൻ, മണി രത്‌നം ഒരുക്കിയ ബ്രഹ്മാണ്ഡ മൾട്ടിസ്റ്റാർ ചിത്രം പൊന്നിയിൻ സെൽവൻ 2 , അജിത് നായകനായ തുനിവ് എന്നിവയൊക്കെയാണ് ഗോകുലം മൂവീസ് ഈ വർഷം കേരളത്തിൽ വിതരണം ചെയ്ത ചില പ്രധാന അന്യഭാഷാ ചിത്രങ്ങൾ. ഈ ചിത്രങ്ങൾ വിതരണത്തിനെടുക്കാൻ ഗോകുലം മൂവീസിന്‌ ചിലവായത് 40 കോടിയോളം രൂപയാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. എന്നാൽ ഈ അഞ്ച് ചിത്രങ്ങളും കൂടി ഇതിനോടകം കേരളത്തിൽ നേടിയ ആകെ ഗ്രോസ് 150 കോടി പിന്നിട്ടു കഴിഞ്ഞു.

60 കോടിയോളമാണ് ഈ ചിത്രങ്ങളിൽ നിന്നായി ഗോകുലം മൂവീസിന്‌ ലഭിച്ച വിതരണക്കാരുടെ ഷെയർ. ഗോകുലം മൂവീസ് ഈ വർഷം ഇവിടെ വിതരണം ചെയ്തതിൽ ഏറ്റവും വലിയ ഹിറ്റ് രജനികാന്ത് നായകനായ ജയിലറാണ്. 58 കോടിയോളമാണ് ഈ ചിത്രം കേരളത്തിൽ നിന്നും നേടിയ ഗ്രോസ്. 52 കോടി ഗ്രോസ് നേടി മുന്നേറുന്ന വിജയ് ചിത്രം ലിയോ വൈകാതെ ജയിലറിനെ മറികടക്കാനും സാധ്യതയുണ്ട്. ഇത് കൂടാതെ ഷാരൂഖ് ഖാൻ ചിത്രം ജവാൻ നേടിയ കേരളാ ഗ്രോസ് പതിമൂന്നര കോടിയാണെങ്കിൽ, മണി രത്‌നത്തിന്റെ പൊന്നിയിൻ സെൽവൻ 2 നേടിയത് ഏകദേശം 20 കോടിയോളമാണ്. അജിത് ചിത്രം തുനിവ് 5 കോടിയോളം ഗ്രോസ് ആണ് കേരളത്തിൽ നിന്നും സ്വന്തമാക്കിയത്. ഏതായാലും 2023 എന്ന വർഷം എല്ലാ അർത്ഥത്തിലും തങ്ങളുടെ സുവർണ്ണ വർഷമാക്കി മാറ്റിയിരിക്കുകയാണ് ശ്രീ ഗോകുലം മൂവീസ്.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close