ബൾബ് കണ്ട് പിടിക്കുന്നതിനും മുൻപേ തെളിഞ്ഞ ബൾബുകൾ; അക്ഷയ് കുമാർ ചിത്രത്തിന് ട്രോൾ പൂരം

Advertisement

ബോളിവുഡ് സൂപ്പർ താരം അക്ഷയ് കുമാറിന്റെ പുതിയ ചിത്രത്തിന്റെ പ്രഖ്യാപന വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വമ്പൻ ട്രോളുകൾ ഏറ്റു വാങ്ങുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. സാമ്രാട്ട് പൃഥ്വിരാജിന് ശേഷം അക്ഷയ് കുമാർ ചരിത്ര നായകനായെത്തുന്ന ഈ പുതിയ ചിത്രം സംവിധാനം ചെയ്യുന്നത് മഹേഷ് മഞ്ജരേക്കർ ആണ്. അക്ഷയ് കുമാർ ഛത്രപതി ശിവജിയായി എത്തുന്ന ചിത്രത്തിന്റെ പ്രഖ്യാപന വീഡിയോയിൽ കൂടി അക്ഷയ് കുമാറിന്റെ ലുക്കും പുറത്ത് വിട്ടിട്ടുണ്ട്. ഈ വിഡിയോയിൽ അക്ഷയ്‌ കഥാപാത്രത്തിന്റെ തലയ്ക്ക് മുകളിൽ തൂക്കിയിരുന്ന ഷാൻലിയറിൽ ഇലക്ട്രിക് ബൾബുകൾ കണ്ടെത്തിയതിനെ തുടർന്നാണ് സോഷ്യൽ മീഡിയയിൽ വമ്പൻ ട്രോളുകളും വിമർശനങ്ങളും നിറയുന്നത്.1630 മുതൽ 1680 വരെ മറാത്ത ഭരിച്ചിരുന്ന ഛത്രപതി ശിവാജി മഹാരാജിന്റെ കാലത്ത് ഇലക്ട്രിക് ബൾബുകൾ കണ്ടുപിടിച്ചിരുന്നോ എന്നാണ് സോഷ്യൽ മീഡിയ ചോദിക്കുന്നത്. 1880 ഇൽ ആണ് തോമസ് ആൽവ എഡിസൺ ഇലക്ട്രിക് ബൾബ് കണ്ട് പിടിക്കുന്നത്.

അത്കൊണ്ട് തന്നെ അതിനും 200 വർഷം മുമ്പ് ജീവിച്ചിരുന്ന രാജാവിന്റെ തലക്ക് മുകളിൽ എങ്ങനെ ഇലക്ട്രിക് ബൾബ് കത്തി കിടക്കും എന്നാണ് ട്രോളന്മാരുടെ ചോദ്യം. ഏതായാലും ഈ ചിത്രത്തിന്റെ പ്രഖ്യാപന വിഡിയോ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിയിട്ടുണ്ട്. ശിവാജിയുടെ ഗെറ്റപ്പിലെത്തുന്ന അക്ഷയ് കുമാറിന്റെ ചിത്രങ്ങൾക്കും വലിയ ശ്രദ്ധ ലഭിച്ചിട്ടുണ്ട്. ചിത്രീകരണം ആരംഭിച്ച ഈ സിനിമ മറാത്തിയിൽ ആണ് ഒരുക്കുന്നത്. അക്ഷയ് കുമാറിന്റെ ആദ്യ മറാത്തി ചിത്രം കൂടിയാണിത്. വസീം ഖുറേഷി നിർമിക്കുന്ന ഈ ചിത്രം തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും റിലീസ് ചെയ്യും.

Advertisement

Advertisement

Copyright © 2017 onlookersmedia.

Press ESC to close