മേനോൻ ആയാലും നായർ ആയാലും ക്രിസ്ത്യാനി ആയാലും മുസ്ലിം ആയാലും ചെയ്ത ജോലി പൂർത്തിയാക്കണം; സംയുക്തക്കെതിരെ ഷൈൻ ടോം ചാക്കോ

Advertisement

നടി സംയുക്ത മേനോനെതിരെ നടൻ ഷൈൻ ടോം ചാക്കോ നടത്തിയ പരാമർശമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. ഇവർ ഒരുമിച്ചഭിനയിച്ച ബൂമറാംഗ് എന്ന ചിത്രത്തിന്‍റെ പ്രമോഷനില്‍ സംയുക്ത പങ്കെടുക്കാത്തതിനെ വിമർശിച്ചു കൊണ്ടാണ് ഷൈൻ ടോം ചാക്കോ സംസാരിച്ചത്. ഈ സിനിമയില്‍ പ്രധാന വേഷം ചെയ്യുന്ന സംയുക്ത പ്രമോഷനെത്താത്തതിൽ ചിത്രത്തിന്റെ നിർമ്മാതാവും വിമർശനം ഉന്നയിച്ചു. ഇതിന്റെ പ്രമോഷന്റെ ഭാഗമായി നടന്ന പ്രസ് മീറ്റിൽ, സംയുക്ത തന്റെ പേരിനൊപ്പമുള്ള മേനോൻ എന്ന ജാതി വാൽ മാറ്റിയതിനെ കുറിച്ചു മാധ്യമ പ്രവർത്തകർ ചോദിച്ചപ്പോഴാണ് ഷൈൻ ടോം ചാക്കോ വിമർശനവുമായി എത്തിയത്. എന്ത് വിളിച്ചാലും, ചെയ്യുന്ന പണി പൂർത്തിയാക്കാതെ, ചെയ്യുന്ന പടത്തിന്റെ പ്രൊമോഷന് വരാതെ പേര് മാറ്റിയത് കൊണ്ടൊന്നും നന്നാകില്ല എന്നാണ് ഷൈൻ ടോം ചാക്കോ പറയുന്നത്.

ഒരു ജോലി നമ്മൾ ഏറ്റെടുത്താൽ അത് പൂർത്തിയാക്കാനുള്ള ഉത്തരവാദിത്തം നമുക്കുണ്ട് എന്നും സംയുക്ത എന്തുകൊണ്ട് ഇതിന്റെ പ്രൊമോഷന് വരുന്നില്ല എന്നും ഷൈൻ ചോദിക്കുന്നു. അങ്ങനെയുള്ളപ്പോൾ പിന്നെ, മേനോൻ ആയാലും നായർ ആയാലും ക്രിസ്ത്യാനി ആയാലും മുസ്ലിം ആയാലും എന്താ കാര്യമെന്നും, മനുഷ്യനായിട്ടും മനുഷ്യനെ തിരിച്ചറിയാൻ പറ്റണ്ടേ എന്നും ഷൈൻ ടോം ചാക്കോ ചോദിച്ചു. സംയുക്തയെ പ്രമോഷൻ പരിപാടിക്ക് ക്ഷണിച്ചപ്പോൾ ഉള്ള അവരുടെ ഉത്തരമാണ് ഈ ചിത്രത്തിന്റെ നിർമ്മാതാവ് വെളിപ്പെടുത്തിയത്. താൻ ഇപ്പോൾ മലയാള സിനിമ ചെയ്യുന്നില്ല എന്നും, താനിപ്പോൾ ചെയ്യുന്ന സിനിമകളൊക്കെ മാസ്സീവ് റിലീസ് ആണ് എന്നുമാണ് സംയുക്ത പറഞ്ഞതെന്ന് നിർമ്മാതാവ് പറയുന്നു. 35 കോടിയുടെ സിനിമയാണ് താനിപ്പോൾ ചെയ്യുന്നതെന്നും തനിക്ക് തന്റെ കരിയർ നോക്കണമെന്നും അവർ പറഞ്ഞെന്നും നിർമ്മാതാവ് വെളിപ്പെടുത്തി. ഗുഡ് കമ്പനി അവതരിപ്പിക്കുന്ന ബൂമറാംഗ് ഈസി ഫ്ലൈ പ്രൊഡക്ഷൻസിന്റെ ബാനറിൽ അജി മേടയിൽ, തൗഫീഖ് ആർ എന്നിവർ ചേർന്നാണ് നിർമ്മിച്ചത്. മനു സുധാകരനാണ് ഈ ചിത്രം സംവിധാനം ചെയ്തത്.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close