അറിഞ്ഞില്ലാ, ആരും പറഞ്ഞില്ല; ബിജു മേനോന്റെ പഴയകാല ചിത്രം പങ്ക് വെച്ച് സഞ്ജു സാംസൺ

Advertisement

പ്രശസ്ത മലയാള നടൻ ബിജു മേനോന്റെ ഒരു പഴയകാല ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. തൃശൂർ ക്രിക്കറ്റ് അസോസിയേഷന്റെ ഒരു പഴയ ഐഡന്റിറ്റി കാർഡ് ആണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. ബിജു മേനോൻ എന്ന നടന്റെ പഴയകാല ക്രിക്കറ്റ് ചരിത്രമാണ് ഈ ഐഡന്റിറ്റി കാർഡിലൂടെ ഏവരുടെയും മുന്നിലെത്തിയിരിക്കുന്നത്. ഈ ചിത്രം പങ്ക് വെച്ചത്, മലയാളിയും ഇന്ത്യൻ ക്രിക്കറ്റ് താരവുമായ സഞ്ജു സാംസൺ ആണ്. അറിഞ്ഞില്ലാ, ആരും പറഞ്ഞില്ല എന്ന കുറിപ്പോടെയാണ് സഞ്ജു സാംസൺ ബിജു മേനോന്റെ ഈ പഴയ ഐഡന്റിറ്റി കാർഡ് പങ്ക് വെച്ചത്. ഞങ്ങളുടെ സൂപ്പർ സീനിയർ എന്നും സഞ്ജു സാംസൺ ഈ ചിത്രം പങ്ക് വെച്ച് കൊണ്ട് കുറിച്ചിട്ടുണ്ട്. തൃശൂർ അസോസിയേഷന്റെ കീഴിൽ രജിസ്റ്റർ ചെയ്ത കളിക്കാരിൽ ഒരാളായിരുന്നു ബിജു മേനോൻ. ക്രിക്കറ്റ് ഭ്രാന്തനായി ബിജു മേനോൻ അഭിനയിച്ച രക്ഷാധികാരി ബൈജു എന്ന ചിത്രം ഏതാനും വർഷം മുൻപ് പുറത്ത് വന്നു സൂപ്പർ ഹിറ്റായിരുന്നു.

രഞ്ജൻ പ്രമോദ് ആണ് ഈ ചിത്രം സംവിധാനം ചെയ്തത്. ബിജു മേനോൻ നായകനായി ഏറ്റവും പുതിയതായി റിലീസ് ചെയ്തത് തങ്കം എന്ന ചിത്രമാണ്. നവാഗതനായ സഹീദ് അറഫാത് സംവിധാനം ചെയ്ത ഈ ചിത്രം രചിച്ചത് ശ്യാം പുഷ്കരനും, നിർമ്മിച്ചത് ദിലീഷ് പോത്തൻ, ശ്യാം പുഷ്കരൻ, ഫഹദ് ഫാസിൽ എന്നിവർ നേതൃത്വം നൽകുന്ന ഭാവന സ്റ്റുഡിയോസുമാണ്. വിനീത് ശ്രീനിവാസനും പ്രധാന വേഷം ചെയ്ത ഈ ക്രൈം ത്രില്ലറിൽ മുത്ത് എന്ന കഥാപാത്രമായാണ് ബിജു മേനോൻ അഭിനയിച്ചത്. അദ്ദേഹത്തിന്റെ പ്രകടനത്തിന് ഇപ്പോൾ വലിയ കയ്യടിയാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close