ചിരിക്കാഴ്ചകൾ സമ്മാനിച്ച് ”പാപ്പച്ചൻ ഒളിവിലാണ്”; മികച്ച പ്രതികരണവുമായി കുടുംബ പ്രേക്ഷകർ.

Advertisement

സൈജു കുറുപ്പ് നായകനായി എത്തിയ ഏറ്റവും പുതിയ ചിത്രമായ പാപ്പച്ചൻ ഒളിവിലാണ് മികച്ച പ്രേക്ഷക പ്രതികരണം നേടി പ്രദർശനം തുടരുന്നു. നവാഗതനായ സിന്റോ സണ്ണി രചിച്ചു സംവിധാനം ചെയ്ത ഈ ചിത്രത്തിന് കുടുംബ പ്രേക്ഷകരുടെ തിരക്കാണ് കൂടുതലായി അനുഭവപ്പെടുന്നത്. ആദ്യം മുതൽ അവസാനം വരെ ചിരിച്ചു രസിച്ചു കാണാവുന്ന തരത്തിലാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. ഹൈറേഞ്ച് ഗ്രാമത്തിലെ ഡ്രൈവറായ പാപ്പച്ചനും അയാളുടെ തള്ളുകൾക്കും ചുറ്റും വികസിക്കുന്ന കഥ, ഏറെ രസകരമായ നിമിഷങ്ങളാണ് പ്രേക്ഷകർക്ക് സമ്മാനിക്കുന്നത്. സൈജു കുറുപ്പിന്റെ ഗംഭീര പ്രകടനം കൂടി ചേർന്നപ്പോൾ പാപ്പച്ചൻ പ്രേക്ഷകരെ കീഴടക്കി കഴിഞ്ഞു.

സൈജു കുറുപ്പിനൊപ്പം പ്രേക്ഷകരെ കയ്യിലെടുക്കാൻ ഒരു വലിയ താരനിരതന്നെ ഈ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ശ്രിന്ദ, ദർശന, അജു വർഗീസ്, വിജയരാഘവൻ, ജഗദീഷ്, ജോണി ആൻ്റണി, ശിവജി ഗുരുവായൂർ, കോട്ടയം നസീർ, ജോളി ചിറയത്ത്, എന്നിവരൊക്കെ ഈ ചിത്രത്തിൽ ഏറെ രസകരമായ പ്രകടനമാണ് കാഴ്ച വെച്ചിരിക്കുന്നത്. ഔസേപ്പച്ചൻ ഈണം നൽകിയ ഗാനങ്ങളും ഈ ചിത്രത്തിന്റെ മികവിന് കാരണമായിട്ടുണ്ട്. പൂക്കാലം’ എന്ന ഹിറ്റ് സിനിമയ്ക്ക് ശേഷം തിരുവല്ല ഫിലിംസിന്‍റെ ബാനറിൽ തോമസ് തിരുവല്ല നിർമ്മിച്ചിരിക്കുന്ന ഈ ചിത്രം വരും ദിവസങ്ങളിൽ കൂടുതൽ പ്രേക്ഷകരെ ആകർഷിക്കുമെന്നാണ് കരുതപ്പെടുന്നത്

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close