വേൾഡ്കപ്പ് ഫുട്ബോൾ മത്സരവേദിയിൽ റിലീസ് തീയതി പ്രഖ്യാപിച്ച് മലയാള ചിത്രം; കാക്കിപ്പട എത്തുന്നു

Advertisement

ഈ വരുന്ന ക്രിസ്മസ് ആഘോഷ സമയത്ത് മലയാള സിനിമാ പ്രേമികൾക്ക് മുന്നിലെത്താൻ പോകുന്ന ചിത്രങ്ങളിലൊന്നാണ് കാക്കിപ്പട. പ്ലസ് ടു, ബോബി എന്നീ ചിത്രങ്ങൾക്കു ശേഷം ഷെബി ചൗഘട് കഥയെഴുതി സംവിധാനം ചെയ്ത ഈ ചിത്രത്തിന്റെ റിലീസ് തീയതി ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുകയാണ്. വ്യത്യസ്തമായ റിലീസ് പ്രഖ്യാപനവുമായി ആണ് കാക്കിപ്പട ശ്രദ്ധ നേടുന്നത്. ഖത്തർ ഫുട്ബോൾ വേൾഡ് കപ്പ്‌ മത്സരത്തിൽ ആർത്തിരമ്പുന്ന കാണികളെ സാക്ഷിയാക്കിയാണ് ഇതിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചിരിക്കുന്നത്. ഖത്തറിലെ അൽ ബായ്ത്ത് സ്റ്റേഡിയത്തിൽ നടന്ന ഇംഗ്ലണ്ട്- ഫ്രാൻസ് ക്വാർട്ടർ ഫൈനൽ മത്സരത്തിനിടെയാണ് ഈ ചിത്രത്തിന്റെ ക്രിസ്തുമസ് റിലീസ് പ്രഖ്യാപന ബാനറുകളുമായി ചിത്രത്തിന്റെ അണിയറ പ്രവർത്തകർ എത്തിച്ചേർന്നത്. ഈ ചിത്രത്തിന്റെ പോസ്റ്ററുകൾ, ഇതിന്റെ ടീസർ എന്നിവരും ജാസി ഗിഫ്റ്റിന്റെ സംഗീതത്തിൽ പുറത്ത് വന്ന ഇതിലെ ഒരു ഗാനവും മികച്ച പ്രേക്ഷക ശ്രദ്ധയാണ് നേടുന്നത്.

നിരഞ്ജ് മണിയൻ പിള്ള രാജു, അപ്പാനി ശരത്ത്, ചന്തുനാഥ്‌, ആരാധികാ, സുജിത് ശങ്കർ, മണികണ്ഠൻ ആചാരി, ജയിംസ് ഏല്യാ, സജിമോൻ പാറായിൽ, വിനോദ് സാക്(രാഷസൻ ഫെയിം), സിനോജ് വർഗീസ്, കുട്ടി അഖിൽ, സൂര്യാ അനിൽ, പ്രദീപ്, ഷിബുലാബാൻ, മാലാ പാർവ്വതി എന്നിവർ പ്രധാന വേഷങ്ങൾ ചെയ്യുന്ന ഈ ചിത്രം, എസ്.വി.പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷെജി വലിയകത്ത് ആണ് നിർമ്മിച്ചിരിക്കുന്നത്. തെളിവെടുപ്പിനായി കൊണ്ടുവരുന്ന ഒരു പ്രതിക്കൊപ്പം സഞ്ചരിക്കേണ്ടി വരുന്ന എട്ട് ആംഡ് പൊലീസ് ഉദ്യോഗസ്ഥരുടെ ജീവിതകഥയാണ് കാക്കിപ്പട പറയുന്നത്. സമകാലീന സംഭവങ്ങളുമായി വളരെ ബന്ധമുള്ള ഒരു പ്രമേയമാണ് ഈ ത്രില്ലർ ചിത്രം ചർച്ച ചെയ്യുന്നത്.

Advertisement
Advertisement

Press ESC to close