റെക്കോർഡിട്ട് പ്രഭാസ് ചിത്രം; ബാഹുബലിക്ക് ശേഷം ഇനി സലാർ

Advertisement

പ്രശാന്ത് നീൽ- പ്രഭാസ്- പൃഥ്വിരാജ് ചിത്രം സലാർ പാർട്ട് 1 കഴിഞ്ഞ ദിവസമാണ് ആഗോള റിലീസായി പ്രേക്ഷകരുടെ മുന്നിലെത്തിയത്. മാസ്സ് ആക്ഷൻ ത്രില്ലറായി ഒരുക്കിയ ഈ ചിത്രത്തിന് ഗംഭീര പ്രേക്ഷക പ്രതികരണമാണ് ലഭിച്ചത്. പൃഥ്വിരാജ് പ്രൊഡക്ഷൻസ് കേരളത്തിൽ വിതരണം ചെയ്ത ഈ ചിത്രത്തിന് വമ്പൻ ഓപ്പണിങ് ആണ് ലഭിച്ചത്. കേരളത്തിൽ നിന്ന് ഈ വർഷം ഏറ്റവും വലിയ ആദ്യ ദിന കളക്ഷൻ നേടുന്ന തെലുങ്ക് ചിത്രമായി സലാർ മാറി. ഇപ്പോൾ വരട്ടുന്ന കണക്കുകൾ പ്രകാരം ഏകദേശം നാല് കോടി 70 ലക്ഷത്തോളമാണ് സലാർ നേടിയ ആദ്യ ദിന കേരളാ കളക്ഷൻ. ഏകദേശം അഞ്ചര കോടിയോളം ആദ്യ ദിന കളക്ഷൻ കേരളത്തിൽ നിന്നും നേടിയ ബാഹുബലി 2 ന് ശേഷം ഇവിടെ നിന്ന് ഏറ്റവും ഉയർന്ന ഓപ്പണിങ് നേടുന്ന ചിത്രമാണ് സലാർ. രണ്ടും പ്രഭാസ് നായകനായ ചിത്രങ്ങളാണെന്നത് ഈ നടന് കേരളത്തിലുള്ള വമ്പൻ മാർക്കറ്റാണ് കാണിച്ചു തരുന്നത്.

ദളപതി വിജയ് നായകനായ ലിയോ (12 കോടി), സൂപ്പർസ്റ്റാർ രജനികാന്ത് നായകനായ ജയിലർ( 5.85 കോടി), ദുൽഖർ സൽമാൻ നായകനായ കിംഗ് ഓഫ് കൊത്ത (5.75 കോടി) എന്നിവക്ക് ശേഷം ഈ വർഷം ഏറ്റവും വലിയ ആദ്യ ദിന കേരളാ കളക്ഷൻ നേടുന്ന ചിത്രങ്ങളുടെ പട്ടികയിൽ നാലാം സ്ഥാനത്തും സലാർ ഇടം പിടിച്ചു. ആദ്യ കണക്കുകൾ പ്രകാരം ആഗോള മാർക്കറ്റിൽ നിന്ന് 175 കോടി രൂപ കളക്ഷൻ നേടിയ ഈ ചിത്രം എല്ലാ ഭാഷകളിൽ നിന്നുമായി 110 കോടിയോളം ഇന്ത്യ ഗ്രോസും 60 കോടിക്ക് മുകളിൽ വിദേശ ഗ്രോസും നേടിയെന്നാണ് റിപ്പോർട്ട്. ചിത്രത്തിന്റെ നിർമ്മാതാക്കളായ ഹോംബാലെ ഫിലിംസ് വൈകാതെ തന്നെ സലാറിന്റെ ആദ്യ ദിന കളക്ഷൻ ഒഫീഷ്യലായി പുറത്ത് വിടുമെന്നാണ് പ്രതീക്ഷ.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close