പ്രഭാസിന്റെ റൊമാന്റിക് ഹൊറർ ചിത്രം ‘രാജാസാബ്’: ഫസ്റ്റ് ലുക്ക് പോസ്റ്റർ

Advertisement

പൊങ്കൽ, സംക്രാന്തി ഉത്സവദിവസത്തിൽ പ്രഭാസിന്റെ പുതിയ ചിത്രം രാജാസാബിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി. ഒരു തെരുവീഥിയിൽ പടക്കം പൊട്ടുന്ന വർണാഭമായ പശ്ചാത്തലത്തിൽ കറുത്ത ഷർട്ടും വർണാഭമായ ധോത്തിയും ധരിച്ച പ്രഭാസിന്റെ ലുക്ക് സോഷ്യൽ മീഡിയയിൽ തരംഗമായി മാറുകയാണ്.ചിത്രത്തിന്റെ സംവിധാനം നിർവഹിക്കുന്നത് മാരുതിയാണ്. രാജാ സാബ് എന്ന കഥാപാത്രമായി പ്രഭാസ് എത്തുന്ന ചിത്രം പീപ്പിൾ മീഡിയ ഫാക്ടറിയുടെ ബാനറിൽ നിർമ്മാണം ടി.ജി.വിശ്വപ്രസാദ് നിർവഹിക്കുന്നു. വിവേക് ​​കുച്ചിബോട്ലയാണ് ചിത്രത്തിന്റെ സഹനിർമ്മാണം. തമൻ എസ് ആണ് സംഗീതസംവിധായകൻ.

രാജാസാബ് ചിത്രത്തിനെക്കുറിച്ച് മാരുതി പറഞ്ഞത്‌ ഇപ്രകാരമാണ് “രാജാ സാബ്” ഇന്നുവരെയുള്ള എന്റെ ഏറ്റവും വലിയ പ്രോജക്റ്റുകളിൽ ഒന്നാണ്. പ്രഭാസുമായും പീപ്പിൾ മീഡിയ ഫാക്ടറിയുമായും സഹകരിക്കുന്നത് ഒരു ചലച്ചിത്രകാരൻ എന്ന നിലയിൽ എനിക്ക് അഭിമാനവും ആവേശവുമാണ്. ഞങ്ങളുടെ പ്രേക്ഷകർക്ക് ഒരു ഗംഭീരമായ ഹൊറർ അനുഭവം നൽകാൻ ഞങ്ങൾ തയ്യാറാണ്. ഞങ്ങളുടെ ഹൊറർ ആഖ്യാനത്തിൽ പ്രഭാസിന്റെ ഇലക്‌ട്രിഫൈയിംഗ് സ്‌ക്രീൻ സാന്നിധ്യം പ്രേക്ഷകരെ അമ്പരപ്പിക്കുമെന്ന് ഉറപ്പാണ്.

Advertisement

നിർമ്മാതാവായ ടിജി വിശ്വ പ്രസാദ് ചിത്രത്തിനെക്കുറിച്ച് പറഞ്ഞത് ഇപ്രകാരമാണ് “ഞങ്ങളുടെ വരാനിരിക്കുന്ന റൊമാന്റിക് ഹൊറർ എന്റർടെയ്‌നറായ ‘ദി രാജാ സാബിൽ പ്രഭാസിനെ ഉൾപ്പെടുത്തിയതിൽ ഞങ്ങൾ ത്രില്ലിലാണ്. ഒരു അഭിനേതാവ് എന്ന നിലയിൽ മികച്ച ശ്രേണിയിൽ പ്രേക്ഷകർ ഇഷ്ടപ്പെടുന്ന ഒരു ഇന്ത്യൻ താരമാണ് അദ്ദേഹം, ആ കഥാപാത്രത്തിന് ഏറ്റവും അനുയോജ്യനാണ് അദ്ദേഹം എന്ന് ഞങ്ങൾ വിശ്വസിക്കുന്നു. പ്രേക്ഷകർ ഏറെ നാളായി കൊതിച്ച മാസ്സിയും വിന്റേജ് ലുക്കിലും അദ്ദേഹത്തെ കാണുമെന്ന് പ്രതീക്ഷിക്കാം. മാരുതിയുടെ ചലച്ചിത്രനിർമ്മാണ മികവിനൊപ്പം, ഈ യാത്ര ആരംഭിക്കാൻ ഞങ്ങൾ ശരിക്കും കാത്തിരിക്കുകയാണ്.തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിലാണ് രാജാ സാബ് റിലീസ് ചെയ്യുന്നത്. പി ആർ ഓ പ്രതീഷ് ശേഖർ.

Advertisement

Copyright © 2017 onlookersmedia.

Press ESC to close