മൂന്നാഴ്ച കൊണ്ട് ഒരു കോടി കാഴ്ചക്കാർ; മെഗാ വിജയം നേടിയ ഒടിയൻ ഹിന്ദി പതിപ്പ്..!

Advertisement

കംപ്ലീറ്റ് ആക്ടർ മോഹൻലാലിനെ നായകനാക്കി നവാഗതനായ ശ്രീകുമാർ മേനോൻ സംവിധാനം ചെയ്ത ചിത്രമാണ് ഒടിയൻ. ദേശീയ അവാർഡ് ജേതാവായ ഹരികൃഷ്ണൻ രചിച്ച ഈ ചിത്രം നിർമ്മിച്ചത് ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ്. 2018 ഡിസംബറിൽ റിലീസ് ചെയ്ത ഈ ചിത്രം മലയാള സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഹൈപ്പിലെത്തിയ ചിത്രമാണ്. അത്കൊണ്ട് തന്നെ റിലീസ് ദിവസം ഹർത്താലായിട്ടും ആ ചിത്രം നേടിയ റെക്കോർഡ് ആദ്യ ദിന കളക്ഷൻ കേരളത്തിൽ നിന്ന് മറ്റൊരു മലയാള ചിത്രത്തിനും ഇന്ന് വരെ നേടാൻ സാധിച്ചിട്ടില്ല. എന്നാൽ ഹൈപ്പിനോട് നീതി പുലർത്താതിരുന്ന ചിത്രം സംവിധായകന് നേടിക്കൊടുത്തത് വലിയ വിമർശനമാണ്. അത്രയും വലിയ സോഷ്യൽ മീഡിയ ആക്രമണം നേരിട്ട മറ്റൊരു മലയാള ചിത്രവുമില്ല. എന്നിരുന്നാലും മോഹൻലാൽ എന്ന നടന്റെ താരമൂല്യത്തിന്റെ ബലത്തിൽ ഫൈനൽ ഗ്രോസ് ആയി അമ്പത് കോടിക്ക് മുകളിൽ നേടിയ ഒടിയൻ ബോക്സ് ഓഫീസിൽ ഹിറ്റ് സ്റ്റാറ്റസ് നേടിയെടുത്തു.

Advertisement

ഇപ്പോഴിതാ ഈ ചിത്രത്തിന്റെ ഹിന്ദി പതിപ്പ് യൂട്യൂബിൽ മെഗാ വിജയം നേടുകയാണ്. മൂന്നാഴ്ച മുൻപ് റിലീസ് ചെയ്ത ഈ ഹിന്ദി പതിപ്പ് ഇതിനോടകം ഒരു കോടിയിലധികം കാഴ്ചക്കാരെയാണ് നേടിയെടുത്തത്. സംവിധായകൻ ശ്രീകുമാർ മേനോൻ ആ സന്തോഷമറിയിച്ചു കൊണ്ടും മോഹൻലാലിന് ജന്മദിനാശംസകൾ നേർന്നുകൊണ്ടുമിട്ട ഫേസ്ബുക് പോസ്റ്റ് ശ്രദ്ധ നേടുകയാണ്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ, “ഒരു കോടി ഹിന്ദി പ്രേക്ഷകരിലേയ്ക്ക് മൂന്ന് ആഴ്ചകൾക്കുള്ളിൽ ഒടിയൻ എത്തിയ സന്തോഷം പങ്കുവെയ്ക്കുന്നു. മൊഴിമാറ്റിയ ഹിന്ദി ഒടിയൻ യുട്യൂബിൽ വീക്ഷിച്ച പ്രേക്ഷകർ ലാലേട്ടന്റെ അതുല്യ പ്രതിഭയെ അഭിനന്ദിക്കുകയാണ് കമന്റ് ബോക്സ് നിറയെ…ആർ ആർ ആർ ഹിന്ദിയിൽ വിതരണം ചെയ്യുകയും കഹാനി, ഗംഗുഭായ് തുടങ്ങിയ സൂപ്പർഹിറ്റുകൾ നിർമ്മിക്കുകയും ചെയ്ത പെൻമൂവി സാണ് ഒടിയൻ ഹിന്ദി പ്രേക്ഷകരിൽ എത്തിച്ചത്..ഹിന്ദി ഒടിയന്റെ ലിങ്ക് ഇതോടൊപ്പം..1,00,00,000 പിറന്നാൾ ആശംസകൾ ലാലേട്ടാ..”.

Advertisement

Copyright © 2017 onlookersmedia.

Press ESC to close