കേരളം കള്ളൻ രാജീവനൊപ്പം; വിജയകരമായ രണ്ടാം വാരത്തിലേക്കു ന്നാ താൻ കേസ് കൊട്

Advertisement

മലയാള സിനിമാ പ്രേമികൾ മുഴുവൻ ഇപ്പോൾ ചർച്ച ചെയ്യുന്നത് ഒരു സിനിമയെ കുറിച്ചാണ്. ന്നാ താൻ കേസ് കൊട് എന്ന കുഞ്ചാക്കോ ബോബൻ ചിത്രം അത്ര വലിയ വിജയമാണ് നേടിയെടുത്തിരിക്കുന്നത്. ആദ്യാവസാനം പ്രേക്ഷകരെ പൊട്ടിചിരിപ്പിച്ചു കൊണ്ട്, വളരെയധികം കാലിക പ്രസക്തമായ ഒരു വിഷയം ചർച്ച ചെയ്യുന്ന ഈ ചിത്രം കാണാൻ കേരളത്തിലെ തീയേറ്ററുകളിലേക്കു ജനപ്രവാഹമാണ്. കേരളം കൂടാതെ വിദേശ രാജ്യങ്ങളിലും ഇന്ന് മുതൽ ഈ ചിത്രം പ്രദർശനമാരംഭിക്കും. കൊഴുമ്മൽ രാജീവനെന്ന കഥാപാത്രമായി കുഞ്ചാക്കോ ബോബൻ കാഴ്ച വെച്ച പ്രകടനമാണ് ഈ ചിത്രത്തിന്റെ ഹൈലൈറ്റ്. കുഞ്ചാക്കോ ബോബനൊപ്പം രാജേഷ് മാധവൻ, പി പി കുഞ്ഞികൃഷ്ണൻ, ഗായത്രി ശങ്കർ, സിബി തോമസ് തുടങ്ങി ഒട്ടേറെ പേര് തങ്ങളുടെ പ്രകടനം കൊണ്ട് കയ്യടി നേടുന്നുണ്ട്. ഇപ്പോൾ രണ്ടാം വാരത്തിലേക്കു കടന്ന ഈ ചിത്രം കുഞ്ചാക്കോ ബോബന്റെ കരിയറിലെ ഏറ്റവും വലിയ വിജയമായി മാറുമോ എന്നറിയാനുള്ള ആകാംക്ഷയിലാണ് ആരാധകർ.

ആൻഡ്രോയിഡ് കുഞ്ഞപ്പൻ, കനകം കാമിനി കലഹം തുടങ്ങിയ ചിത്രങ്ങൾക്ക് ശേഷം രതീഷ് ബാലകൃഷ്ണ പൊതുവാൾ രചിച്ചു സംവിധാനം ചെയ്ത ഈ ചിത്രം ഒരു കോർട്ട് റൂം ഡ്രാമ പോലെയാണ് ഒരുക്കിയിരിക്കുന്നത്. എസ്.ടി.കെ ഫിലിംസിന്റെ ബാനറിൽ സന്തോഷ് ടി കുരുവിള, ഉദയായുടെ ബാനറിൽ കുഞ്ചാക്കോ ബോബൻ എന്നിവർ ചേർന്ന് നിർമ്മിച്ച ഈ ചിത്രത്തിൽ ബേസിൽ ജോസഫ്, ഉണ്ണിമായ എന്നിവരും വേഷമിട്ടിട്ടുണ്ട്. രാകേഷ് ഹരിദാസ് ക്യാമറ ചലിപ്പിച്ച ഈ ചിത്രത്തിന് സംഗീതമൊരുക്കിയത് ഡോൺ വിൻസെന്റാണ്. ഇതിലെ ഒരു ഗാനത്തിലെ കുഞ്ചാക്കോ ബോബന്റെ നൃത്തം ഇപ്പോൾ മലയാളികൾക്കിടയിൽ ട്രെൻഡായി മാറിയിട്ടുണ്ട്.

Advertisement
Advertisement

Press ESC to close