കേരളമാകെ പടരുന്ന നേര്; ഗംഭീര അഡ്വാൻസ് ബുക്കിങ്ങുമായി മോഹൻലാൽ- ജീത്തു ജോസഫ് ചിത്രം

Advertisement

കംപ്ലീറ്റ് ആക്ടർ മോഹൻലാൽ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ജീത്തു ജോസഫ് സംവിധാനം ചെയ്ത നേര്. ഡിസംബർ ഇരുപത്തിയൊന്നിന് ആഗോള റിലീസായി എത്തുന്ന ഈ ചിത്രം ഒരു ഇമോഷണൽ കോർട്ട് റൂം ഡ്രാമയായാണ് ഒരുക്കിയിരിക്കുന്നത്. ദൃശ്യം, ദൃശ്യം 2 , ട്വൽത് മാൻ, റാം സീരിസ് എന്നിവക്ക് ശേഷം മോഹൻലാൽ- ജീത്തു ടീമൊന്നിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ രചിച്ചത് ജീത്തു ജോസഫും നടിയും വക്കീലുമായ ശാന്തി മായാദേവിയും ചേർന്നാണ്. പ്രിയാമണി, സിദ്ദിഖ്, ജഗദീഷ്, ഗണേഷ് കുമാർ, അനശ്വര രാജൻ, ടി ജി രവി, നന്ദു, ശങ്കർ ഇന്ദുചൂഡൻ, ശ്രീധന്യ, അദിതി രവി, ഹരികൃഷ്ണൻ, കലേഷ് രാമാനന്ദ്, ശാന്തി മായാദേവി എന്നിവരും വേഷമിടുന്ന ഈ ചിത്രത്തിന് കാമറ ചലിപ്പിച്ചത് സതീഷ് കുറുപ്പ്, സംഗീതമൊരുക്കിയത് വിഷ്ണു ശ്യാം, എഡിറ്റ് ചെയ്തിരിക്കുന്നത് വി എസ് വിനായക് എന്നിവരാണ്. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിച്ച ഈ ചിത്രത്തിന്റെ ട്രൈലെർ, ഇതിന്റെ പോസ്റ്ററുകൾ, ഇതിലെ ഒരു ഗാനം എന്നിവ മികച്ച പ്രേക്ഷക ശ്രദ്ധയാണ് നേടുന്നത്.

Advertisement

ഇപ്പോഴിതാ കേരളത്തിലുടനീളം ഗംഭീര അഡ്വാൻസ് ബുക്കിംഗ് ആണ് നേരിന് ലഭിക്കുന്നത്. വളരെ ചെറിയ കാൻവാസിൽ ഒരുക്കിയ ഈ ചിത്രം വമ്പൻ ഹൈപ്പിന്റെ അകമ്പടിയില്ലാതെ വരുന്ന ഒരു മോഹൻലാൽ ചിത്രം കൂടിയാണ്. എങ്കിലും ഇതിനോടകം അൻപത് ലക്ഷത്തിന്റെ അഡ്വാൻസ് ബുക്കിംഗ് പിന്നിട്ട ഈ ചിത്രം റിലീസ് ദിനത്തിന് മുൻപ് മികച്ച അഡ്വാൻസ് ബുക്കിംഗ് തുക നേടിയെടുക്കുമെന്നുള്ള സൂചനയാണ് ലഭിക്കുന്നത്. വിജയമോഹൻ എന്ന് പേരുള്ള ഒരു വക്കീൽ കഥാപാത്രമായാണ് മോഹൻലാൽ ഈ ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്.

Advertisement

Copyright © 2017 onlookersmedia.

Press ESC to close