ദളപതി വിജയ്‌യെ ഞെട്ടിച്ച തിരക്കഥ; രജനികാന്ത് ചിത്രത്തെ കുറിച്ച് കൂടുതൽ വെളിപ്പെടുത്തി ലോകേഷ് കനകരാജ്.

Advertisement

തമിഴ് സൂപ്പർ ഹിറ്റ് സംവിധായകൻ ലോകേഷ് കനകരാജ് ഒരുക്കിയ ദളപതി വിജയ് ചിത്രം ലിയോ നാളെ ആഗോള റിലീസായി പ്രേക്ഷകരുടെ മുന്നിലെത്തുകയാണ്. വലിയ ഹൈപ്പിലെത്തുന്ന ഈ ചിത്രം ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സിന്റെ ഭാഗമാണോ എന്നറിയാനുള്ള ആകാംക്ഷയിലാണ് ആരാധകരും സിനിമാ പ്രേമികളും. ഈ ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി ഒട്ടേറെ അഭിമുഖങ്ങളാണ് അടുത്തിടെ ലോകേഷ് നൽകിയത്. അതിലൊക്കെ അദ്ദേഹത്തിന്റെ അടുത്ത ചിത്രത്തെ കുറിച്ചുള്ള ചോദ്യങ്ങളും ഉയർന്നു വന്നു. സൂപ്പർസ്റ്റാർ രജനികാന്ത് നായകനായി എത്തുന്ന തലൈവർ 171 ആണ് ഇനി ലോകേഷ് ഒരുക്കാൻ പോകുന്നത്. അടുത്ത വർഷം മാർച്ചിൽ ആരംഭിക്കാൻ പോകുന്ന ഈ ചിത്രത്തിന്റെ കൂടുതൽ വിവരങ്ങളും ലോകേഷ് പുറത്തു വിട്ടു. ഇതിന്റെ തിരക്കഥ കേട്ടവരൊക്കെ വലിയ ആവേശത്തിലാണെന്നും, താൻ ഇത് വിജയ് സാറിനോട് പറഞ്ഞപ്പോൾ അദ്ദേഹവും വലിയ അഭിനന്ദനമാണ് നൽകിയതെന്നും ലോകേഷ് പറഞ്ഞു.

ഇത് ലോകേഷിന് സിനിമാറ്റിക് യൂണിവേഴ്സിന്റെ ഭാഗമാകാത്ത ഒരു സ്റ്റാൻഡ് എലോൺ ചിത്രമാണെന്നും, പരീക്ഷണ സ്വഭാവത്തിലാണ് ഇതിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നതെന്നും അദ്ദേഹം വെളിപ്പെടുത്തി. രജനികാന്തിനെ ഇത്‌വരെ കാണാത്ത രീതിയിൽ അവതരിപ്പിക്കാനുള്ള ശ്രമത്തിലാണ് താനെന്നും ഇത്ര വലിയ ഒരു പരീക്ഷണ ചിത്രം ഒരുക്കാൻ പോകുന്നതിന്റെ ആവേശത്തിലാണ് താനെന്നും ലോകേഷ് പറയുന്നു. ഇതിന്റെ കഥ തന്നെ അത്രയ്ക്ക് ആവേശം കൊള്ളിക്കുന്ന ഒന്നാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സൺ പിക്ചേഴ്സ് നിർമ്മിക്കാൻ പോകുന്ന ഈ ചിത്രത്തിന് സംഗീതമൊരുക്കുന്നത് അനിരുദ്ധ് രവിചന്ദറാണ്. വമ്പൻ താരനിരയാണ് ഇതിൽ അണിനിരക്കുകയെന്നാണ് സൂചന. ഇപ്പോൾ ജയ് ഭീം ഫെയിം ടി ജെ ജ്ഞാനവേൽ സംവിധാനം ചെയ്യുന്ന തലൈവർ 170 എന്ന ചിത്രത്തിലാണ് രജനികാന്ത് അഭിനയിക്കുന്നത്.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close