ഉലകനായകനും വെട്രിമാരനും ഒന്നിക്കുന്നു

Advertisement

തമിഴകത്തിന്റെ ഉലകനായകൻ കമൽ ഹാസനും സൂപ്പർ ഹിറ്റ് സംവിധായകൻ വെട്രിമാരനും ആദ്യമായി ഒന്നിക്കുന്നു എന്ന വാർത്തകളാണ് ഇപ്പോൾ പുറത്ത് വരുന്നത്. പൊല്ലാതവൻ, ആട് കളം, വിസാരണൈ, വട ചെന്നൈ, അസുരൻ, ഊർ ഇരവ്, വിടുതലൈ എന്നീ ചിത്രങ്ങൾക്ക് ശേഷം വെട്രിമാരൻ പ്ലാൻ ചെയ്യുന്ന രണ്ട ചിത്രങ്ങളിൽ ഒന്നിൽ ഉലകനായകൻ കമൽ ഹാസനാണ് നായകനായി എത്തുന്നത് എന്നാണ് സൂചന. സൂര്യ നായകനായി എത്തുന്ന ജെല്ലിക്കെട്ടാണ് വെട്രിമാരൻ അടുത്തതായി ചെയ്യാൻ പോകുന്ന ചിത്രം. അതിനു ശേഷമായിരിക്കും കമൽ ഹാസൻ ചിത്രവുമായി അദ്ദേഹമെത്തുക. കമൽ ഹാസന്റെ ഇനി വരാനുള്ള ചിത്രങ്ങളുടെ ലിസ്റ്റ് ഇപ്പോൾ പുറത്ത് വിട്ടത് പ്രശസ്ത ട്രേഡ് അനലിസ്റ്റായ രമേശ് ബാലയാണ്. അതിലൂടെയാണ് വെട്രിമാരൻ ചിത്രമുണ്ടെന്ന വാർത്തയും പുറത്ത് വന്നത്. ഇപ്പോൾ ഷങ്കർ ഒരുക്കുന്ന ഇന്ത്യൻ 2 എന്ന ചിത്രത്തിലാണ് കമൽ ഹാസൻ അഭിനയിക്കുന്നത്.

ഇന്ത്യൻ 2 പൂർത്തിയാക്കി എച്ച് വിനോദ് ഒരുക്കുന്ന ചിത്രത്തിലാവും കമൽ ഹാസൻ ജോയിൻ ചെയ്യുക. അതിന് ശേഷം ഒട്ടേറെ വർഷങ്ങളുടെ ഇടവേളക്ക് ശേഷം കമൽ ഹാസൻ മണി രത്‌നവുമായി ഒന്നിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കും. പാ രഞ്ജിത് ഒരുക്കുന്ന ഒരു ചിത്രവും കമൽ ഹാസൻ കമ്മിറ്റ് ചെയ്തിട്ടുണ്ടെന്നാണ് രമേശ് ബാല പുറത്ത് വിട്ട ലിസ്റ്റ് പറയുന്നത്. ഇതൊന്നും കൂടാതെ ലോകേഷ് കനകരാജ് ഒരുക്കാൻ പോകുന്ന വിക്രം 3 ഇൽ കമൽ ഹാസൻ- സൂര്യ ടീം വണ്ടും ഒന്നിക്കും. അടുത്ത വർഷം മാർച്ച് മാസത്തോടെയാണ് ഷങ്കർ ഒരുക്കുന്ന കമൽ ഹാസൻ ചിത്രം ഇന്ത്യൻ 2 ന്റെ ഷൂട്ടിംഗ് അവസാനിക്കൂ.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close