നീതി കിട്ടാത്തതാണ് ഏറ്റവും വലിയ അനീതി; കാക്കിപ്പട 30ന് തിയേറ്ററുകളിലെത്തും

Advertisement

ഷെബി ചൗഘട്ടിന്‍റെ കാക്കിപ്പട ഡിസംബര്‍ 30ന് തിയേറ്ററുകളിലെത്തുന്നു. സമകാലിക പശ്ചാത്തലത്തില്‍ കഥ പറഞ്ഞു പോകുന്ന ചിത്രത്തിന്റെ ട്രെയിലറും ടീസറും ശ്രദ്ധ നേടിയിരുന്നു. പീഡനത്തിന് ഇരയാക്കപ്പെട്ട് കൊല ചെയ്യപ്പെട്ട ഒരു പെണ്‍കുട്ടിക്ക് നീതി ലഭിക്കുമൊയെന്ന ചോദ്യം ചൂണ്ടിക്കാട്ടിയായിരുന്നു ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങിയത്.

ചിത്രത്തിലെ ഒരു കഥാപാത്രത്തിന്‍റെ പേര് മാറ്റണമെന്ന സെന്‍സര്‍ ബോര്‍ഡിന്‍റെ നിര്‍ദേശത്തെ തുടര്‍ന്ന് സിനിയുടെ റിലീസ് ഒരു തവണ മാറ്റി വെച്ചിരുന്നു ഇത് സംബന്ധിച്ച് സംവിധായകന്‍ ഷെബി ഫേയ്സ് ബുക്കിലിട്ട കുറിപ്പ് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സെന്‍സര്‍ ബോര്‍ഡംഗങ്ങള്‍ക്ക് നന്ദി പറഞ്ഞുകൊണ്ടായിരുന്നു പോസ്റ്റ്. ക്രിസ്മസിന് ചിത്രം റിലീസ് ചെയ്യുമെന്നാണ് ആദ്യം അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിരുന്നത്. എന്നാല്‍ സെന്‍സര്‍ ബോര്‍ഡ് ചിത്രത്തിലെ ഒരു കഥാപാത്രത്തിന്‍റെ പേര് മാറ്റമെന്ന് പറഞ്ഞതോടെ കഥാപാത്രത്തിന്‍റെ പേര് പരാമര്‍ശിക്കുന്നയിടമെല്ലാം വീണ്ടും ഡബ് ചെയ്യേണ്ടതായി വന്നിരിക്കുന്നു. എന്നാല്‍ സെന്‍സര്‍ ബോര്‍ഡ് വളരെ പോസിറ്റിവായാണ് തെറ്റ് ചൂണ്ടി കാണിച്ചതെന്നും മനുഷ്യര്‍ക്ക് ഒരു പേര് കൊണ്ടു പോലും മുറിവേല്‍ക്കാതിരിക്കുകയെന്നത് മനുഷ്യത്വമുള്ള കാര്യമാണെന്നും അവരോട് നന്ദി പറയുന്നെന്നും ഷെബി ചൗഘട് പോസ്റ്റിലൂടെ പറഞ്ഞു.

Advertisement

ഖത്തര്‍ വേള്‍ഡ് കപ്പ് മത്സരത്തിനിടെ ആര്‍ത്തിരമ്പുന്ന കാണികളെ സാക്ഷിയാക്കിയായിരുന്നു സിനിമയുടെ റിലീസ് പ്രഖ്യാപിച്ചത്. കൂടാതെ തമിഴ് നാട്ടില്‍ നടന്ന പ്രിവ്യൂ ഷോയില്‍ നിരൂപക പ്രശംസ നേടുകയും ചെയ്തിരുന്നു. ഉണ്ണി മുകുന്ദന്‍, അനൂപ് മേനോന്‍, വിനീത് ശ്രീനിവാസ്, ഹണി റോസ്, ജോണി ആന്‍റണി, ലിസ്റ്റിന്‍ സ്റ്റീഫന്‍, തമിഴ് നടന്‍ കതിര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്‍ ട്രെയിലര്‍ പുറത്തുവിട്ടത്. എസ്.വി പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ ഷെജി വലിയകത്താണ് കാക്കിപ്പട നിർമ്മിക്കുന്നത്.

നിരഞ്ജ് മണിയന്‍ പിള്ള രാജു, അപ്പാണി ശരത്, ചന്തുനാഥ്, ആരാധികാ, സുജിത് ശങ്കര്‍, മണികണ്ഠന്‍ ആചാരി, ജയിംസ് ഏല്യാ തുടങ്ങി വമ്പന്‍ യുവനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.

Advertisement

Copyright © 2017 onlookersmedia.

Press ESC to close