വമ്പൻ ചിത്രങ്ങളുമായി കെ മധു എത്തുന്നു; സംവിധാനം ചെയ്യുന്നത് അരുൺ ഗോപിയും എം പദ്മകുമാറും..!

Advertisement

മലയാളത്തിലെ മുൻനിര സംവിധായകരിൽ ഒരാൾ ആണ് കെ മധു. ഒട്ടേറെ ഹിറ്റ് ചിത്രങ്ങൾ മലയാളികൾക്ക് സമ്മാനിച്ചിട്ടുള്ള അദ്ദേഹം കൂടുതൽ പ്രശസ്തനായത് തന്റെ സി ബി ഐ സീരിസ് ചിത്രങ്ങളിലൂടെയാണ്. മമ്മൂട്ടി – കെ.മധു എസ്.എൻ. സ്വാമി കൂട്ടുകെട്ടിൽ ഉണ്ടായ ഈ സീരിസിലെ നാല് ചിത്രങ്ങളിൽ രണ്ടെണ്ണം സൂപ്പർ ഹിറ്റുകൾ ആണ്. ഇനി അതിനു ഒരു അഞ്ചാം ഭാഗവുമായി വരാനുള്ള ആലോചനയിലുമാണ് അദ്ദേഹം. എന്നാൽ അതിനു മുൻപ് തന്നെ തന്റെ സ്വന്തം പ്രൊഡക്ഷൻ ബാനർ ആയ കൃഷ്ണ കൃപ നിർമ്മിക്കുന്ന രണ്ടു ചിത്രങ്ങളുമായി എത്താനുള്ള തയ്യാറെടുപ്പിലാണ് കെ മധു. അതിൽ ഒരു ചിത്രം സംവിധാനം ചെയ്യുക അരുൺ ഗോപിയും മറ്റൊരു ചിത്രം സംവിധാനം ചെയ്യുക എം പദ്മകുമാറും ആണ്.

അരുൺ ഗോപി ചിത്രത്തിന് ഉദയ കൃഷ്ണ തിരക്കഥ ഒരുക്കുമ്പോൾ എം പദ്മകുമാർ ചിത്രത്തിന് തിരക്കഥ ഒരുക്കാൻ പോകുന്നത് റോബിൻ തിരുമല ആണ്. ഇപ്പോൾ പ്രണവ് മോഹൻലാൽ ചിത്രമായ ഇരുപത്തിയൊന്നാം നൂറ്റാണ്ട് ചെയ്യുന്ന അരുൺ ഗോപി അത് പൂർത്തിയാക്കിയതിനു ശേഷം ഈ പ്രോജെക്ടിലേക്കു കടക്കും. താര നിർണ്ണയം നടന്നു വരുന്നതേയുള്ളു. ഈ രണ്ടു ചിത്രങ്ങളുടെയും ചിത്രീകരണം അടുത്ത വർഷം ഉണ്ടാകും . അത് കൂടാതെ കെ മധു സംവിധാനം ചെയ്യാൻ പോകുന്ന ഒരു ബ്രഹ്മാണ്ഡ ചിത്രത്തിന്റെ അണിയറ പ്രവർത്തനങ്ങളും നടന്നു വരികയാണ്. തെലുങ്ക് സൂപ്പർതാരം റാണ ദഗുപതിയെ നായകനാക്കി ആധുനിക തിരുവിതാംകൂറിന്റെ ശിൽപ്പിയായ മാർത്താണ്ഡവർമ്മ മഹാരാജാവിനെക്കുറിച്ചുള്ള അനിഴം തിരുന്നാൾ മാർത്താണ്ഡ വർമ്മ ദ് കിംഗ് ഓഫ് ട്രാവൻകൂർ എന്ന ചിത്രമാണ് ഇനി കെ മധു ഒരുക്കാൻ പോകുന്നത്. എ.കെ സാജൻ തിരക്കഥ ഒരുക്കിയ നാദിയ കൊല്ലപ്പെട്ട രാത്രി ആയിരുന്നു കൃഷ്ണ കൃപയുടെ ബാനറിൽ അവസാനം ഇറങ്ങിയ ചിത്രം. കെ മധു തന്നെ സംവിധാനം ചെയ്തു സുരേഷ് ഗോപി നായകൻ ആയ ഈ ചിത്രവും ഹിറ്റ് ആയിരുന്നു.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close