സ്വവർഗാനുരാഗികളുടെ കഥ പറയാൻ കാതൽ എന്പതു പോതുടമയ്; ജിയോ ബേബി നിർമ്മിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ എത്തി

Advertisement

ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ, ഫ്രീഡം ഫൈറ്റ്, ശ്രീധന്യ കാറ്ററിംഗ് എന്നീ ചിത്രങ്ങൾക്ക് ശേഷം പ്രശസ്ത സംവിധായകൻ ജിയോ ബേബി നിർമ്മിച്ച ചിത്രമാണ് കാതൽ എന്പതു പോതുടമയ്. ഈ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററാണ് ഇപ്പോൾ വലിയ ശ്രദ്ധ നേടുന്നത്. സ്വവർഗാനുരാഗികളുടെ കഥ പറയുന്ന ചിത്രമാണിതെന്ന സൂചനയാണ് ഈ പോസ്റ്റർ നമ്മുക്ക് തരുന്നത്. ലിജോമോൾ, രോഹിണി, അനുഷ, ദീപ, വിനീത്, കലേഷ് എന്നിവർ പ്രധാന വേഷങ്ങൾ ചെയ്യുന്ന ഈ ചിത്രം രചിച്ചു സംവിധാനം ചെയ്യുന്നത് ജയപ്രകാശ് രാധാകൃഷ്ണനാണ്. മാൻകൈൻഡ് സിനിമാസ്, സിമെട്രി സിനിമാസ്, നിത് പ്രൊഡക്ഷൻസ് എന്നിവർ ചേർന്നാണ് ഈ ചിത്രം നിർമ്മിക്കുന്നത്. ശ്രീ ശരവണൻ ക്യാമറ ചലിപ്പിച്ച ഈ ചിത്രത്തിന് സംഗീതമൊരുക്കിയത് കണ്ണൻ നാരായണനാണ്. ഡാനി ചാൾസ് ആണ് ഈ ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത്.

രണ്ട് പെൺകുട്ടികൾ, കുഞ്ഞു ദൈവം, കിലോമീറ്റർസ് ആൻഡ് കിലോമീറ്റർസ്, ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ, ഫ്രീഡം ഫൈറ്റ് എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്ത് വലിയ ശ്രദ്ധ നേടിയ കലാകാരനാണ് ജിയോ ബേബി. ഇപ്പോൾ മമ്മൂട്ടി നായകനായ കാതൽ എന്ന തന്റെ പുതിയ ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികളിലാണ് അദ്ദേഹം. മമ്മൂട്ടിയും ജ്യോതികയും പ്രധാന വേഷങ്ങൾ ചെയ്യുന്ന ഈ ചിത്രം മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് നിർമ്മിക്കുന്നത്. ആദർഷ് സുകുമാരനും പോൾസൺ സ്‌കറിയയും ചേർന്ന് രചിച്ച ഈ ചിത്രത്തിൽ ലാലു അലക്സ്, മുത്തുമണി, ചിന്നു ചാന്ദിനി, സുധി കോഴിക്കോട്, അനഘ അക്കു, ജോസി സിജോ, ആദർശ് സുകുമാരൻ എന്നിവരും വേഷമിടുന്നു.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close