പ്രണവിന് ഒരു ക്വാളിറ്റിയുണ്ട് : ജിത്തു ജോസഫ് പറയുന്നു

Advertisement

സൂപ്പര്‍ ഹിറ്റ് സംവിധായകന്‍ ജിത്തു ജോസഫിന്‍റെ സിനിമയിലൂടെ മലയാളത്തിന്‍റെ താര രാജാവ് മോഹന്‍ലാലിന്‍റെ മകന്‍ പ്രണവ് മോഹന്‍ലാല്‍ വെള്ളിത്തിരയിലേക്ക് വരുകയാണ്. മോഹന്‍ലാല്‍ ആരാധകര്‍ക്കൊപ്പം മലയാള സിനിമ ലോകം മുഴുവന്‍ കാത്തിരിക്കുന്ന ചിത്രം ഉടന്‍ തന്നെ ഷൂട്ടിങ്ങ് ആരംഭിക്കും. ഇതുവരെ 8 സിനിമകള്‍ ചെയ്തു. എന്നാല്‍ ഇതുവരെ അനുഭവിക്കാത്ത ടെന്‍ഷന്‍ ആണ് ഇപ്പോള്‍ അനുഭവിക്കുന്നത് ജിത്തു ജോസഫ് ആദിയുടെ പൂജ വേളയില്‍ പറഞ്ഞിരുന്നു. പല വലിയ സംവിധായകരും പ്രണവിനെ അഭിനയിപ്പിക്കാനായി സമീപിച്ചെങ്കിലും സിനിമയിലേക്ക് തല്‍ക്കാലം ഇല്ല എന്ന്‍ പറഞ്ഞു പ്രണവ് വിടുകയായിരുന്നു. പിന്നീട് പ്രണവ് സിനിമയിലേക്ക് എത്തുന്നത് ജിത്തു ജോസഫിന്‍റെ പാപനാശം, ലൈഫ് ഓഫ് ജോസൂട്ടി എന്നീ ചിത്രങ്ങളില്‍ സംവിധാന സഹായി ആയാണ്.

ആ ചിത്രങ്ങള്‍ക്കിടയില്‍ പ്രണവ് മോഹന്‍ലാലും ജിത്തു ജോസഫും തമ്മില്‍ നല്ല കെമിസ്ട്രി ഉണ്ടായത് കൊണ്ടാകാം തന്‍റെ ആദ്യ ചിത്രത്തിന്‍റെ സംവിധായകനായി ജിത്തു ജോസഫിനെ പ്രണവ് മോഹന്‍ലാല്‍ തിരഞ്ഞെടുത്തത്.

Advertisement

aadhi, aadhi malayalam movie, jeethu joseph, pranav mohanlal;

തന്‍റെ ചിത്രത്തിലൂടെ നായകനായി വെള്ളിത്തിരയിലേക്ക് എത്തുന്ന പ്രണവ് മോഹന്‍ലാലിനെ കുറിച്ചും പ്രണവിന്‍റെ ക്വാളിറ്റിയെ കുറിച്ചും ജിത്തു ജോസഫ് സംസാരിക്കുന്നു.

“പ്രണവിന് അവന്‍റേതായ കുറെ സ്വപ്നങ്ങളും ആഗ്രഹങ്ങളും ഉണ്ട്. എന്തിനാണ് തന്‍റെ ചിത്രത്തില്‍ അസിസ്റ്റന്‍റ് ഡയറക്ടര്‍ ആയി വന്നത് എന്നു ചോദിച്ചപ്പോള്‍ പ്രണവിന്‍റെ ഉത്തരം ഇങ്ങനെ ആയിരുന്നു. എനിക്ക് യാത്ര ചെയ്യാന്‍ കുറച്ച് പണം വേണം.. പ്രണവ് അങ്ങനെയാണ്. അച്ഛനോട് പണം ചോദിക്കാന്‍ ആയാല്‍ക്ക് ബുദ്ധിമുട്ടാണ്. അതൊരു വലിയ ക്വാളിറ്റി അല്ലേ.?” ജിത്തു ജോസഫ് ചോദിക്കുന്നു.

aadhi, aadhi malayalam movie, jeethu joseph, pranav mohanlal;

“അയാള്‍ ചെയ്യുന്ന ജോലി പെര്‍ഫക്റ്റ് ആയതുകൊണ്ടാണ് ഞാന്‍ വീണ്ടും എന്‍റെ ചിത്രങ്ങളിലേക്ക് വിളിച്ചത്. പ്രണവിന്‍റെ അമ്മാവന്‍ ആയിരുന്നു പാപനാശത്തിന്‍റെ നിര്‍മ്മാതാവ്. ഞങ്ങളെ പോലെ നല്ല റൂമില്‍ താമസിക്കാന്‍ കഴിയുമായിരുന്നെങ്കിലും അയാള്‍ ലോഡ്ജില്‍ അസിസ്റ്റന്‍റ് ഡയറക്ടര്‍മാരോടൊപ്പമാണ് താമസിച്ചത്.” ജിത്തു ജോസഫ് കൂട്ടി ചേര്‍ത്തു.

Advertisement

Copyright © 2017 onlookersmedia.

Press ESC to close