ജയറാമിന്റെ വമ്പൻ തിരിച്ചു വരവ് ;അവധിക്കാലം കീഴടക്കി പഞ്ചവർണ്ണ തത്ത പറന്നുയർന്നതു മഹാവിജയത്തിന്റെ ആകാശത്തിലേക്കു..!

Advertisement

ഈ അവധിക്കാലത്തു ഇറങ്ങിയ ചിത്രങ്ങളിൽ ഏറ്റവും വലിയ വിജയം നേടിയാണ് ജയറാം- കുഞ്ചാക്കോ ബോബൻ ടീം ഒരുമിച്ച പഞ്ചവർണ്ണ തത്ത പറക്കുന്നത്. രമേശ് പിഷാരടി ആദ്യമായി സംവിധാനം ചെയ്ത ഈ ചിത്രം രചിച്ചിരിക്കുന്നത് അദ്ദേഹവും ഹരി പി നായരും ചേർന്നാണ്. മണിയൻ പിള്ള രാജു നിർമ്മിച്ചിരിക്കുന്ന ഈ ചിത്രം വിഷു റിലീസ് ആയാണ് എത്തിയതു. ഒരു പക്കാ ഫാമിലി കോമഡി എന്റെർറ്റൈനെർ ആയൊരുക്കിയ പഞ്ചവർണ്ണ തത്ത ഇപ്പോൾ കേരളത്തിലെ പ്രമുഖ കേന്ദ്രങ്ങളിൽ അൻപതാം ദിവസത്തിലേക്ക് കുതിക്കുകയാണ്. കുടുംബ പ്രേക്ഷകരുടെ വമ്പൻ പിന്തുണയാണ് ഈ ചിത്രത്തെ ഈ വർഷത്തെ സൂപ്പർ ഹിറ്റുകളിൽ ഒന്നാക്കിയത്. പ്രണവ് മോഹൻലാൽ ചിത്രം ആദി, സൗബിൻ ഷാഹിർ ചിത്രം സുഡാനി ഫ്രം നൈജീരിയ എന്നിവ കഴിഞ്ഞാൽ കേരളത്തിൽ ഈ വർഷം ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ മലയാള ചിത്രവും പഞ്ചവർണ്ണ തത്ത ആണ്.

Advertisement

ജയറാം എന്ന നടന്റെയും താരത്തിന്റെയും വിജയ വഴിയിലേക്കുള്ള വലിയ തിരിച്ചു വരവിനു കൂടിയാണ് ഈ ചിത്രം വഴിയൊരുക്കിയത്. തന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനങ്ങളിൽ ഒന്നാണ് ജയറാം ഈ ചിത്രത്തിൽ കാഴ്ച വെച്ചത്. നാദിർഷായും എം ജയചന്ദ്രനുമാണ് ഈ ചിത്രത്തിലെ ഗാനങ്ങൾക്ക് ഈണം പകർന്നത്. ഔസേപ്പച്ചൻ പശ്ചാത്തല സംഗീതം ഒരുക്കിയ ഈ ചിത്രത്തിന് ദൃശ്യങ്ങൾ നൽകിയത് പ്രദീപ് നായർ ആണ്.

ജയറാം, കുഞ്ചാക്കോ ബോബൻ എന്നിവരെ കൂടാതെ അനുശ്രീ, സലിം കുമാർ, ധർമജൻ ബോൾഗാട്ടി , പ്രേം കുമാർ, അശോകൻ, മല്ലിക സുകുമാരൻ, ജോജു ജോർജ്, മണിയൻ പിള്ള രാജു എന്നിവരും ഈ ചിത്രത്തിൽ നിർണ്ണായക കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. തന്റെ ആദ്യ ചിത്രം തന്നെ സൂപ്പർ ഹിറ്റ് ആക്കി മാറ്റിക്കൊണ്ട് അരങ്ങേറ്റം കുറിക്കാൻ സാധിച്ച സംവിധായകരിലൊരാളായി മാറാൻ രമേശ് പിഷാരടിക്കു സാധിച്ചു. ഇപ്പോഴും നിറഞ്ഞ സദസ്സിലാണ് പഞ്ചവർണ്ണ തത്ത പ്രദർശിപ്പിക്കുന്നത്.

Advertisement

Copyright © 2017 onlookersmedia.

Press ESC to close