ക്ലാസിക്കുകൾ പിൽക്കാലത്ത് വാഴ്ത്തപ്പെടാനുള്ളതല്ല, തിയേറ്ററിൽ അനുഭവിക്കാനുള്ളതാണ്;ഇരട്ടയെ പ്രശംസിച്ചു ജനഗണമന രചയിതാവ്

Advertisement

ജോജു ജോർജ് നായകനായി എത്തിയ ഇരട്ട എന്ന ചിത്രം പ്രേക്ഷകരും നിരൂപകരും ഒരുപോലെ ഹൃദയം കൊണ്ടേറ്റു വാങ്ങുന്ന കാഴ്ച നമ്മൾ കണ്ടു കഴിഞ്ഞു. നവാഗതനായ രോഹിത് എം.ജി. കൃഷ്ണൻ സംവിധാനം ചെയ്ത ഇരട്ട രചിച്ചത്, മാർട്ടിൻ പ്രക്കാട്ട്, സൂരജ്, നീരജ് എന്നിവരും സംവിധായകൻ രോഹിതും ചേർന്നാണ്. ജോജു ജോർജിന്റെ ഉടമസ്ഥതയിലുള്ള അപ്പു പാത്തു പാപ്പു പ്രൊഡക്ഷൻസും മാർട്ടിൻ പ്രക്കാട്ട് ഫിലിംസും സിജോ വടക്കനും ചേർന്ന് നിർമ്മിച്ച ഈ ചിത്രത്തിന് ഇപ്പോൾ സിനിമ ലോകത്ത് നിന്നും വലിയ കയ്യടിയാണ് ലഭിക്കുന്നത്. പൃഥ്വിരാജ്- ഡിജോ ജോസ് ആന്റണി കൂട്ടുകെട്ടിൽ നിന്ന് പുറത്ത് വന്ന ജനഗണമന എന്ന സൂപ്പർഹിറ്റ് ചിത്രം രചിച്ച ഷാരിസ് മുഹമ്മദ് ഇരട്ടയെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. തന്റെ സോഷ്യൽ മീഡിയ പേജിൽ പങ്ക് വെച്ച കുറിപ്പിലൂടെയാണ് അദ്ദേഹം ഈ ചിത്രത്തെ കുറിച്ച് സംസാരിച്ചത്.

ഷാരിസ് മുഹമ്മദ് കുറിച്ച വാക്കുകൾ ഇങ്ങനെ, “ഒരു തിരക്കഥാകൃത്തെന്ന നിലയിൽ അസൂയയോടെയല്ലാതെ ഈ ചിത്രത്തെ കാണാൻ കഴിയുന്നില്ല. ഒരു പ്രേക്ഷകനെന്ന നിലയിൽ അഭിമാനത്തോടെയല്ലാതെ തിയേറ്റർ വിട്ടിറങ്ങാനുമാവില്ല. നാളെ നെറ്റ്ഫ്ളിക്സിൽ ഈ ചിത്രത്തെ ലോകം വാഴ്ത്തുമ്പോൾ തിയേറ്ററിൽ കാണാതെ പോയ മലയാള സിനിമ പ്രേക്ഷകരുടെ കൂട്ടത്തിൽ നമ്മൾ ഇല്ലാതിരിക്കട്ടെ..ഇരട്ട ഒരു ക്ലാസിക് ആണ്..മലയാള സിനിമയുടെ അഭിമാനമാണ് ഈ ചിത്രം, ഇതിലെ ഓരോ അണിയറപ്രവർത്തകരും. ക്ലാസിക്കുകൾ പിൽക്കാലത്ത് വാഴത്തപ്പെടാനുള്ളതല്ല, തിയേറ്ററിൽ അനുഭവിക്കാനുള്ളതാണ്..”. ഒരു ഇമോഷണൽ ക്രൈം ഡ്രാമയായ ഈ ചിത്രത്തിന്റെ ഏറ്റവും വലിയ ഹൈലൈറ്റുകൾ ജോജു ജോർജിന്റെ പ്രകടനവും ഇതിന്റെ ഞെട്ടിക്കുന്ന ക്ളൈമാക്സുമാണ്.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close