ഞാൻ ഒരു കടുത്ത വിജയ് ആരാധകൻ; ലോകേഷ് ചിത്രത്തെ കുറിച്ച് മനസ്സ് തുറന്ന് മാത്യു തോമസ്

Advertisement

ദളപതി വിജയ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ലോകേഷ് കനകരാജ് ഒരുക്കുന്ന ദളപതി 67. വലിയ ബഡ്ജറ്റിൽ ഒരുക്കുന്ന ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് ജനുവരി ആദ്യ വാരമാണ് ആരംഭിച്ചത്. ഇപ്പോൾ കാശ്മീരിൽ ഷൂട്ട് ചെയ്യുന്ന ഈ ചിത്രത്തിൽ വമ്പൻ താരനിരയാണ് അണിനിരക്കുന്നത്. സഞ്ജയ് ദത്ത്, തൃഷ, അർജുൻ, മൻസൂർ അലി ഖാൻ, പ്രിയ ആനന്ദ്, ഗൗതം വാസുദേവ് മേനോൻ, മിഷ്കിൻ, സാൻഡി തുടങ്ങിയവരോടൊപ്പം മലയാളി താരം മാത്യു തോമസും ഈ ചിത്രത്തിന്റെ താരനിരയിലുണ്ട്. ഇപ്പോഴിതാ ഈ ചിത്രത്തെ കുറിച്ചും തന്റെ വിജയ് ആരാധനയെ കുറിച്ചും മനസ്സ് തുറക്കുകയാണ് മാത്യു തോമസ്. സില്ലി മോങ്ക് എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് മാത്യു മനസ്സ് തുറന്നത്. ഈ ചിത്രത്തിൽ മാത്യു ഉണ്ടെന്നുള്ള ഒഫീഷ്യൽ പ്രഖ്യാപനം വരുന്നതിനു മുൻപുള്ള അഭിമുഖമായിരുന്നു ഇത്.

താൻ ഒരു കടുത്ത വിജയ് ആരാധകൻ ആണെന്നും അദ്ദേഹത്തിന്റെ ചിത്രത്തിന്റെ അഭിനയിക്കാൻ അവസരം കിട്ടിയാൽ തീർച്ചയായും ചെയ്യുമെന്നും മാത്യു പറഞ്ഞു. ചെയ്ത നാല് ചിത്രങ്ങളും സൂപ്പർ ഹിറ്റക്കിയ സംവിധായകനാണ് ലോകേഷ് കനകരാജ് എന്നും, മാസ്സ് ചിത്രങ്ങൾ ഏറെയിഷ്ടമുള്ള തനിക് അദ്ദേഹത്തിന്റെ സിനിമകൾ പ്രീയപ്പെട്ടതാണെന്നും മാത്യു പറയുന്നു. തണ്ണീർ മത്തൻ ദിനങ്ങൾ മുതൽ താൻ ചെയ്ത പത്തോളം ചിത്രങ്ങളിൽ അഞ്ചോ- ആറോ ചിത്രങ്ങളിൽ വിജയ് റെഫെറെൻസ് കടന്ന് വന്നിട്ടുണ്ടെന്നും മാത്യു വെളിപ്പെടുത്തി. മാളവിക മോഹനൻ നായികാ വേഷം ചെയ്യുന്ന ക്രിസ്റ്റി എന്ന ചിത്രമാണ് ഇനി മാത്യു തോമസ് നായകനായി റിലീസ് ചെയ്യാനുള്ളത്.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close