മലയാളം കണ്ട ഏറ്റവും മികച്ച ക്രൈം ഡ്രാമകളുടെ നിരയിലേക്ക് വേല; ഷെയ്ൻ നിഗം- സണ്ണി വെയ്ൻ ചിത്രത്തിന് വമ്പൻ പ്രശംസ

Advertisement

യുവതാരങ്ങളായ ഷെയ്ൻ നിഗം, സണ്ണി വെയ്ൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ശ്യാം ശശി ഒരുക്കിയ ചിത്രമായ വേല കഴിഞ്ഞ ദിവസമാണ് മലയാളി പ്രേക്ഷകരുടെ മുന്നിലെത്തിയത്. എം സജാസ് തിരക്കഥ രചിച്ച ഈ ചിത്രം ആദ്യാവസാനം പ്രേക്ഷകരുടെ മനസ്സിൽ ഉദ്വേഗം നിറക്കുന്ന ഒരു ക്രൈം ഡ്രാമയായാണ് ഒരുക്കിയിരിക്കുന്നത്. ഉല്ലാസ് അഗസ്റ്റിൻ, മല്ലികാർജ്ജുനൻ എന്നീ പോലീസ് കഥാപാത്രങ്ങളുടെ ജീവിതത്തിലൂടെയും പാലക്കാടുള്ള പോലീസ് കണ്ട്രോൾ റൂമിൽ നടക്കുന്ന ചില സംഭവങ്ങളിലൂടെയുമാണ് ഈ ചിത്രം സഞ്ചരിക്കുന്നത്. പോലീസ് കണ്ട്രോൾ റൂമിന്റെ പശ്ചാത്തലത്തിൽ നടക്കുന്ന കഥ ആയത് കൊണ്ട് തന്നെ പ്രേക്ഷകർക്ക് ഒരു പുത്തൻ സിനിമാനുഭവം നല്കാൻ വേലക്ക് സാധിക്കുന്നുണ്ട്. മാത്രമല്ല, ആകാംഷയും ഉദ്വേഗവും നിറഞ്ഞ മുഹൂർത്തങ്ങളിലൂടെ ഒരു ത്രില്ലറായി സഞ്ചരിക്കുമ്പോഴും, കഥാപാത്രങ്ങളുടെ ജീവിതത്തിലെ വൈകാരിക തലങ്ങളേയും സ്പർശിച്ചു കൊണ്ടാണ് ചിത്രം മുന്നോട്ട് പോകുന്നത്.

ആക്ഷനും വൈകാരികതയും ആകാംഷയും നിറഞ്ഞ ചിത്രത്തിൽ ഗംഭീര പ്രകടനമാണ് പ്രധാന വേഷങ്ങൾ ചെയ്ത ഷെയ്ൻ നിഗം, സണ്ണി വെയ്ൻ എന്നിവർ നൽകിയിരിക്കുന്നത്. ഉല്ലാസ് അഗസ്റ്റിനായി ആദ്യാവസാനം നിറഞ്ഞു നിൽക്കുന്ന ഷെയ്ൻ പൂർണ്ണമായും കഥാപാത്രമായി മാറാനുള്ള തന്റെ പ്രതിഭ ഒരിക്കൽ കൂടി കാണിച്ചു തരുന്നുണ്ട്. മല്ലികാർജ്ജുനൻ എന്ന വില്ലൻ കഥാപാത്രമായി എത്തിയ സണ്ണി വെയ്ൻ, തന്റെ അഭിനയ പ്രതിഭയുടെ ഒരു പുതിയ തലമാണ് പ്രേക്ഷകർക്ക് പരിചയപ്പെടുത്തിയത്. നെഗറ്റീവ് വേഷത്തിൽ, ആ കഥാപാത്രത്തിന്റെ ശരീര ഭാഷ അതിമനോഹരമായാണ് സണ്ണി വെയ്ൻ അവതരിപ്പിച്ചത്. സിൻസിൽ സെല്ലുലോയിഡിന്റെ ബാനറിൽ എസ്സ്‌. ജോർജ് നിർമ്മിച്ചിരിക്കുന്ന ഈ ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിച്ചത് മഹേഷ്‌ ഭുവനേന്ദ്, സംഗീതമൊരുക്കിയത് സാം സി എസ്‌ എന്നിവരാണ്. സിദ്ധാർഥ് ഭരതൻ, നമ്രത, അതിഥി ബാലൻ എന്നിവരും ഇതിൽ വേഷമിട്ടിരിക്കുന്നു. സുരേഷ് രാജനാണ് വേലയുടെ ഛായാഗ്രാഹകൻ.

Advertisement

Advertisement

Copyright © 2017 onlookersmedia.

Press ESC to close