വീണ്ടും ത്രില്ലർ ചിത്രത്തിൽ നായകനായി ഇന്ദ്രൻസ്; ശുഭദിനം ഫസ്റ്റ് ലുക്ക് എത്തി

Advertisement

തന്റെ കരിയറിലെ ഏറ്റവും നല്ല സമയത്തിലൂടെയാണ് ഇപ്പോൾ നടൻ ഇന്ദ്രൻസ് കടന്നു പോകുന്നത്. ഒരഭിനേതാവെന്ന നിലയിൽ തന്റെ പ്രതിഭ മുഴുവൻ പ്രേക്ഷകർക്ക് മുന്നിലെത്തിക്കാനുതകുന്ന വേഷങ്ങളാണ് ഇപ്പോഴദ്ദേഹത്തെ തേടിയെത്തുന്നത്. മികച്ച നടനുള്ള സംസഥാന പുരസ്‍കാരവും കൂടി നേടിയെടുത്ത ഇന്ദ്രൻസ് നായകനായി ഒട്ടേറെ ചിത്രങ്ങളാണ് അണിയറയിൽ ഒരുങ്ങുന്നത്. വ്യത്യസ്ത ലുക്കിൽ, വ്യത്യസ്ത ധ്രുവങ്ങളിൽ നിൽക്കുന്ന കഥാപാത്രങ്ങൾക്ക് ജീവൻ നൽകാനുള്ള ഭാഗ്യമാണ് ഇപ്പോൾ അദ്ദേഹത്തെ തേടിയെത്തുന്നത്. ഇപ്പോഴിതാ അത്തരത്തിലുള്ള ഒരു ചിത്രം കൂടി പ്രേക്ഷകരുടെ മുന്നിലെത്തുകയാണ്. ഇന്ദ്രൻസ് നായകനായി എത്തുന്ന ഏറ്റവും പുതിയ ത്രില്ലർ ചിത്രമാണ് ശുഭദിനം. അതിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തു വന്ന് കഴിഞ്ഞു. ഇന്ദ്രന്‍സ്, ഗിരീഷ് നെയ്യാർ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്തത് ശിവറാം മണിയാണ്.

സംവിധായകൻ തന്നെ എഡിറ്റിംഗും നിർവഹിക്കുന്ന ഈ ചിത്രം നെയ്യാർ ഫിലിംസിന്റെ ബാനറില്‍ നിർമ്മിച്ചിരിക്കുന്നത് ഗിരീഷ് നെയ്യാറാണ്. വി. എസ്. അരുണ്‍കുമാര്‍ തിരക്കഥയൊരുക്കിയിരിക്കുന്ന ഈ ചിത്രത്തിൽ മറീന മൈക്കിൾ, അരുന്ധതി നായർ, ഹരീഷ് കണാരൻ, കോട്ടയം പ്രദീപ്, നെബീഷ് ബെൻസൺ, ജയകൃഷ്ണൻ, രചന നാരാണൻകുട്ടി, അരുൺ കുമാർ, ബൈജു, ഇടവേള ബാബു, മാല പാർവതി, മീര നായർ, ജയന്തി നരേന്ദ്രനാഥ്, ജോബി എന്നിവരും വേഷമിട്ടിരിക്കുന്നു. അര്‍ജുന്‍ രാജ്കുമാര്‍ സംഗീതമൊരുക്കിയ ഈ ചിത്രത്തിലെ ഗാനങ്ങൾക്ക് വരികൾ രചിച്ചതും ഗിരീഷ് നെയ്യാറാണ്. സുനില്‍ പ്രേം എൽ ആണ് ഇതിനു വേണ്ടി ദൃശ്യങ്ങളൊരുക്കിയത്. അതിജീവനത്തിന്റെ കഥ വളരെ ത്രില്ലിങ്ങായി പറയുന്ന ഈ ചിത്രത്തിൽ ഹാസ്യത്തിനും വലിയ പ്രാധാന്യം നൽകിയിട്ടുണ്ട്. അത്കൊണ്ട് കുടുംബ പ്രേക്ഷകരെ ലക്‌ഷ്യം വെച്ച് തന്നെയാണ് ഈ ചിത്രമൊരുക്കിയിരിക്കുന്നതെന്നു പറയാം.

Advertisement
Advertisement

Press ESC to close