ത്രസിപ്പിക്കുന്ന കിംഗ് ഓഫ് കൊത്ത; ആദ്യ പകുതി അവസാനിക്കുമ്പോൾ പ്രേക്ഷക പ്രതികരണം ഇങ്ങനെ.

Advertisement

മലയാളത്തിന്റെ യുവ താരം, പാൻ ഇന്ത്യൻ സൂപ്പർസ്റ്റാർ ദുൽഖർ സൽമാൻ നായകനായ ഏറ്റവും പുതിയ ചിത്രം കിംഗ് ഓഫ് കൊത്ത ഇന്ന് ആഗോള റിലീസായി പ്രേക്ഷകരുടെ മുന്നിലെത്തി. രാവിലെ ഏഴ് മണി മുതൽ തന്നെ ഈ ചിത്രത്തിന്റെ ഷോകൾ കേരളത്തിൽ ആരംഭിച്ചിരുന്നു. ദുൽഖർ സൽമാന്റെ കരിയറിലെ ഏറ്റവും ഹൈപ്പിലെത്തിയ, ഈ മെഗാ ബഡ്ജറ്റ് ചിത്രത്തിന് വലിയ വരവേൽപ്പാണ് അദ്ദേഹത്തിന്റെ ആരാധകർ നൽകിയത്. ആഘോഷങ്ങളോടെയാണ് ചിത്രത്തിന്റെ ആദ്യ ഷോ ആരംഭിച്ചത്. നവാഗതനായ അഭിലാഷ് ജോഷി സംവിധാനം ചെയ്ത ഈ ചിത്രം പതിഞ്ഞ താളത്തിലാണ് തുടങ്ങിയതെങ്കിലും, മുന്നോട്ട് പോയ ഓരോ മിനിട്ടിലും അതിന്റെ വേഗം കൂടി ഒരു തീപ്പൊരി മാസ്സ് ചിത്രത്തിന്റെ ട്രാക്കിലേക്കെത്തുന്ന കാഴ്ചയാണ് കാണാൻ സാധിച്ചത്. ദുൽഖർ സൽമാന്റെ വരവോടെ തീയേറ്ററുകൾ പൂരപ്പറമ്പുകളായി മാറി. അതിന് മുൻപ് മലയാളത്തിന്റെ മഹാനടൻ മോഹൻലാലിൻറെ ശബ്ദത്തിലുള്ള കഥാവിവരണത്തിലൂടെയാണ് കിംഗ് ഓഫ് കൊത്ത ആരംഭിക്കുന്നതെന്ന പ്രത്യേകതയുമുണ്ട്.

Advertisement

മാസ് രംഗത്തിലൂടെ ദുൽഖറിനെ അവതരിപ്പിച്ചത് പോലെ തന്നെ, ഇന്റെർവൽ പഞ്ച് പ്രേക്ഷകരെ ആകാംഷയുടെ മുൾമുനയിൽ നിർത്തുന്ന ഒരു ഗംഭീര മാസ്സ് സീനിലൂടെ തന്നെ ആയതോടെ, ആദ്യ പകുതിയിൽ തന്നെ കൊത്തയുടെ ഈ രാജാവ് പ്രേക്ഷകരെ ത്രസിപ്പിക്കുന്നു എന്ന പ്രതികരണമാണ് പ്രേക്ഷകർ നൽകുന്നത്. ഈ വേഗതയും തീവ്രതയും ആവേശവും രണ്ടാം പകുതിയിലും ക്ലൈമാക്സിലും നിലനിർത്താൻ ചിത്രത്തിന് സാധിക്കുമെന്ന പ്രതീക്ഷയിലാണ് പ്രേക്ഷകർ. അങ്ങനെ സംഭവിച്ചാൽ കിംഗ് ഓഫ് കൊത്ത ദുൽഖർ സൽമാന്റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റായി മാറും. ആക്ഷൻ, ഡ്രാമ , വൈകാരിക രംഗങ്ങൾ എന്നിവയുടെ കൃത്യമായ കോർത്തിണക്കലാണ് കിംഗ് ഓഫ് കൊത്തയുടെ ആദ്യ പകുതിയിൽ കാണാൻ സാധിക്കുന്നത്. അഭിലാഷ് എൻ ചന്ദ്രൻ രചിച്ച ഈ ചിത്രം നിർമ്മിച്ചത് ദുൽഖറും സീ സ്റ്റുഡിയോസും ചേർന്നാണ്.

Advertisement

Copyright © 2017 onlookersmedia.

Press ESC to close