ഫഹദ് ഫാസിൽ- കല്യാണി പ്രിയദർശൻ ചിത്രം റിലീസ് മാറ്റി; പുതിയ തീയതി പുറത്ത്

Advertisement

ഫഹദ് ഫാസിൽ- കല്യാണി പ്രിയദർശൻ ടീം ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് അൽത്താഫ് സലിം ഒരുക്കുന്ന “ഓടും കുതിര ചാടും കുതിര”. നിവിൻ പോളിയെ നായകനാക്കി ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്ന സൂപ്പർ ഹിറ്റ് ചിത്രം സംവിധാനം ചെയ്ത ആളാണ് നടനും കൂടിയായ അൽത്താഫ് സലിം. ഇപ്പോഴിതാ ഈ ചിത്രത്തിന്റെ റിലീസ് സംബന്ധിച്ച ഒരു അപ്‌ഡേറ്റാണ് പുറത്ത് വന്നിരിക്കുന്നത്.

അടുത്ത വർഷം ഏപ്രിൽ പതിനൊന്നിന് റിലീസ് പ്ലാൻ ചെയ്ത ഈ ചിത്രം ഏപ്രിലിൽ എത്തില്ല എന്നാണ് വിവരം. ഇപ്പോൾ വരുന്ന റിപ്പോർട്ടുകൾ പ്രകാരം മെയ് പതിനാറിന് ആയിരിക്കും ഈ ചിത്രം റിലീസ് ചെയ്യുക. ഏപ്രിലിൽ വിഷു റിലീസ് ആയി ചിത്രം എത്തിക്കാനാണ് അണിയറ പ്രവർത്തകർ ആദ്യം പ്ലാൻ ചെയ്തത്. ഈ വർഷം ആവേശം എന്ന ഫഹദ് ചിത്രം പുറത്ത് വന്നു ബ്ലോക്ക്ബസ്റ്റർ ഹിറ്റായത് ഏപ്രിൽ പതിനൊന്നിന് ആയിരുന്നു. അതേ ഡേറ്റ് ആണ് ആദ്യം നോക്കിയതെങ്കിലും ഒരുപാട് റിലീസുകൾ ആ സമയത്ത് ഉള്ളത് കൊണ്ടാവാം ചിത്രം മാറിയതെന്നാണ് സൂചന.

Advertisement

ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിഖ് ഉസ്മാൻ നിർമ്മിക്കുന്ന ഈ ചിത്രത്തിന് കാമറ ചലിപ്പിച്ചത് ആനന്ദ് സി ചന്ദ്രനാണ്. ജസ്റ്റിൻ വർഗീസ് സംഗീതമൊരുക്കുന്ന ചിത്രത്തിന്റെ എഡിറ്റർ അഭിനവ് സുന്ദർ നായക്. അല്ലു അർജുൻ നായകനായ പുഷ്പ 2 ആണ് ഫഹദ് ഫാസിലിന്റെ പുതിയ റിലീസ്. ഇതിൽ വില്ലനായാണ് ഫഹദ് പ്രത്യക്ഷപ്പെടുന്നത്.

Advertisement

Copyright © 2017 onlookersmedia.

Press ESC to close