ദുൽകർ സൽമാൻ- ലാൽ ജോസ് ചിത്രം ഈ വർഷം തുടങ്ങുമോ

Advertisement

മോഹൻലാലിനെ നായകനാക്കി ആദ്യമായി സംവിധാനം ചെയ്ത വെളിപാടിന്റെ പുസ്തകത്തിന്റെ റിലീസിനായി കാത്തിരിക്കുകയാണ് പ്രശസ്ത സംവിധായകനായ ലാൽ ജോസ്. ഈ ഓണത്തിന് മലയാള സിനിമയിലെ ഏറ്റവും വമ്പൻ റിലീസുകളിൽ ഒന്നായിട്ടായിരിക്കും വെളിപാടിന്റെ പുസ്തകം തീയേറ്ററുകളിൽ എത്തുക.

ലാൽ ജോസിന്റെ കരിയറിലെ ഏറ്റവും വലിയ റിലീസ് ആയിരിക്കും ഈ ചിത്രം എന്നുറപ്പാണ്. ഇതിന്റെ റിലീസിന് ശേഷം ലാൽ ജോസ് സംവിധാനം ചെയ്യാൻ പോകുന്ന അടുത്ത ചിത്രം ദുൽകർ സൽമാനെ നായകനാക്കിയുള്ളതാണെന്നാണ് റിപ്പോർട്ടുകൾ വരുന്നത്.

Advertisement

ഉണ്ണി ആർ തിരക്കഥ രചിച്ചിരിക്കുന്ന ഈ ചിത്രത്തിന്റെ പേര് ഒരു ഭയങ്കര കാമുകൻ എന്നാണ്. ഈ വരുന്ന ഒക്ടോബറിൽ ചിത്രീകരണം ആരംഭിക്കും എന്നാണ് കരുതപ്പെടുന്നത് എങ്കിലും ഔദ്യോഗികമായി ഈ ചിത്രം എന്നാരംഭിക്കുമെന്നുള്ള വിവരം അണിയറപ്രവർത്തകർ പുറത്തു വിട്ടിട്ടില്ല.

കേരളം, മൊറോക്കോ, ദുബായ് എന്നിവിടങ്ങളിലായാവും ഈ ചിത്രം ചിത്രീകരിക്കുക എന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം. ഈ ചിത്രം, ലാൽ ജോസ് ദുൽകർ സൽമാനെ നായകനാക്കി ഒരുക്കുന്ന രണ്ടാമത്തെ ചിത്രമാകും.

ദുൽകർ സൽമാൻ, ഉണ്ണി മുകുന്ദൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിക്രമാദിത്യൻ എന്നൊരു ചിത്രം ലാൽ ജോസ് ഒരുക്കിയിരുന്നു. വിക്രമാദിത്യൻ മികച്ച ബോക്സ് ഓഫീസ് വിജയം നേടിയ ചിത്രവുമായിരുന്നു. അതിൽ നിവിൻ പോളിയും അതിഥി വേഷത്തിൽ എത്തിയിരുന്നു എന്നതാണ് ആ ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത.

ദുൽകർ സൽമാൻ ഇനി കുറച്ചു നാളത്തേക്ക് അന്യഭാഷാ ചിത്രങ്ങളുടെ തിരക്കിൽ ആയിരിക്കും. ഇപ്പോൾ ഒരു തെലുങ്കു ചിത്രത്തിൽ അഭിനയിക്കുന്ന ദുൽകർ അത് പൂർത്തിയാക്കിയ ഉടൻ തന്നെ തന്റെ ആദ്യ ബോളിവുഡ് ചിത്രത്തിലും, അതിനു ശേഷം മറ്റൊരു തമിഴ് ചിത്രത്തിലും അഭിനയിക്കും.

ആകർഷ് ഖുറാന ആണ് ദുൽഖറിന്റെ ആദ്യ ബോളിവുഡ് ചിത്രം സംവിധാനം ചെയ്യുന്നത് എങ്കിൽ ദേസിംഗ് പെരിയസാമി ആണ് ദുൽഖറിന്റെ അടുത്ത തമിഴ് ചിത്രത്തിനിടെ സംവിധായകൻ.

ബിജോയ് നമ്പ്യാർ സംവിധാനം ചെയ്ത ദ്വിഭാഷാ ചിത്രമായ സോളോ , സൗബിൻ ഷാഹിർ സംവിധാനം ചെയ്ത പറവ എന്നിവയാണ് ദുൽകർ സൽമാന്റെ അടുത്ത റിലീസുകൾ.

Advertisement

Copyright © 2017 onlookersmedia.

Press ESC to close