ത്രെഡ്സിൽ ദുൽഖർ തരംഗം; കിംഗ് ഓഫ് കൊത്ത ടീസർ മ്യൂസിക് ചെന്നൈ സൂപ്പർ കിങ്സിലും തരംഗം

Advertisement

ത്രെഡ്‌സില്‍ തംരഗമായി ദുല്‍ഖര്‍ സല്‍മാന്‍. ഏറെ ഹിറ്റായി നിന്ന മറ്റൊരു സോഷ്യൽ മീഡിയാ ആപ്പിന് ബദലായി മെറ്റ അവതരിപ്പിച്ച ത്രെഡിൽ ഇരുപത്തി നാലു മണിക്കൂറിനുള്ളിൽ 261 K ഫോള്ളോവെഴ്‌സുമായി ദുൽഖർ സൽമാനാണ് മുൻപന്തിയിൽ. ഇന്‍സ്റ്റഗ്രാമില്‍ 12 ദശലക്ഷം ഫോളോവേഴ്‌സുള്ള ദുല്‍ഖര്‍ സല്‍മാനാണ് ഇപ്പോള്‍ ത്രെഡ്‌സിലേയും താരം

പുതിയ സോഷ്യൽ നെറ്റ്‌വർക്ക് ത്രെഡിന്റെ ഉദയവും ചെന്നൈ സൂപ്പർ കിങ്‌സ് ക്യാപ്റ്റൻ ധോണിയുടെ പിറന്നാളും ഒരേ ദിനം. ഈ രണ്ടു തിളക്കത്തിലും തിളങ്ങിയ താരമായിരുന്നു നമ്മുടെ പാൻ ഇന്ത്യൻ സൂപ്പർ സ്റ്റാർ ദുൽഖറും അദ്ദേഹത്തിന്റെ റിലീസിനൊരുങ്ങുന്ന പാൻ ഇന്ത്യൻ ചിത്രം കിംഗ് ഓഫ് കൊത്തയും. ദുൽഖറിന്റെ കിങ് ഓഫ് കൊത്തയിലെ രാജാവിന് നൽകിയ ജേക്സ് ബിജോയ് നൽകിയ ബാക്ക്ഗ്രൗണ്ട് സ്കോറാണ് ചെന്നൈ സൂപ്പർ കിങ്‌സ് തങ്ങളുടെ ഒഫീഷ്യൽ പേജുകളിൽ ധോണിക്ക് പിറന്നാൾ ആശംസകൾ നേരാൻ ഉപയോഗിച്ച വിഡിയോയിലും.

Advertisement

പതിനൊന്നു മില്യൺ കാഴ്ചക്കാരുമായി കിംഗ് ഓഫ് കൊത്ത ടീസർ മെഗാ ഹിറ്റായിരുന്നു
അഭിലാഷ് ജോഷി സംവിധാനം ചെയ്ത് നിമീഷ് രവി ഛായാഗ്രഹണം നിർവഹിച്ച ചിത്രം ഓണത്തിന് തിയേറ്ററുകളിലേക്കെത്തും. സീ സ്റ്റുഡിയോസും ദുൽഖറിന്റെ വേഫേറർ ഫിലിംസുമാണ് ചിത്രത്തിന്റെ നിർമ്മാതാക്കൾ.

Advertisement

Copyright © 2017 onlookersmedia.

Press ESC to close