കാക്കിപ്പടയ്ക്ക് ദുബായ് ഇന്റർനാഷണൽ സിനി കാർണിവൽ അവാർഡ്

Advertisement

ഷെബി ചൗഘട്ട് സംവിധാനം ചെയ്ത കാക്കിപ്പട എന്ന സിനിമക്ക് ദുബായ് ഇന്റർനാഷണൽ ഫിലിം കാർണിവൽ അവാർഡ് ലഭിച്ചു. ഇന്റർനാഷണൽ നറേറ്റീവ് ഫീച്ചർ വിഭാഗത്തിൽ കാക്കിപ്പടയുടെ സംവിധായകൻ ഷെബി ചൗഘട്ടിനാണ് അവാർഡ്.

കാലിക പ്രസക്‌തമായ ഒരു വിഷയമാണ് കാക്കിപ്പട എന്ന സിനിമയിലൂടെ ചിത്രത്തിന്റെ രചയിതാവും സംവിധായകനുമായ ഷെബി ചൗഘട്ട് പറഞ്ഞത്. തിയേറ്ററിലും ഒടിടിയിലും റിലീസ് ചെയ്ത സമയത്ത് ഏറെ പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയ ചിത്രമായിരുന്നു കാക്കിപ്പട. കുട്ടികൾക്കെതിരായ ലൈംഗിക ആക്രമണങ്ങൾ ഉണ്ടായപ്പോൾ ഈ സിനിമ സമൂഹ മാദ്ധ്യമങ്ങളിൽ വലിയ തോതിൽ ചർച്ച ചെയ്യപ്പെട്ടു. ഈ ചിത്രം മുന്നോട്ട് വെച്ച സന്ദേശവും സാമൂഹ്യ പ്രതിബദ്ധതയുമാണ് അവാർഡ് നിർണ്ണയ സമിതികളെ ആകർഷിച്ചത്.

Advertisement

ഷെജി വലിയകത്ത് നിർമ്മിച്ച കാക്കിപ്പട ആസ്ത്രേലിയയിലെ മെൽബണിൽ നടക്കുന്ന ഐ എഫ് എഫ് എം 2023ലേക്ക് തെരഞ്ഞെടുത്തിട്ടുണ്ട്

Advertisement

Copyright © 2017 onlookersmedia.

Press ESC to close