മലയാള സിനിമയെ അന്താരാഷ്ട്ര തലത്തിൽ അടയാളപ്പെടുത്തിയേക്കാവുന്ന സിനിമ; മമ്മൂട്ടിയുടെ നൻപകൽ നേരത്തിനു പ്രശംസയുമായി സംവിധായകൻ

Advertisement

മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കിയ നൻപകൽ നേരത്ത് മയക്കം മികച്ച പ്രേക്ഷക പ്രതികരണവും നിരൂപക പ്രശംസയും നേടി തീയേറ്ററുകളിൽ മുന്നേറുകയാണ്. എസ് ഹരീഷിന്റെ തിരക്കഥയിൽ ലിജോ ഒരുക്കിയ ഈ ചിത്രം നിർമ്മിച്ചിരിക്കുന്നതും മമ്മൂട്ടി തന്നെയാണ്. മമ്മൂട്ടിയുടെ മനോഹരമായ പ്രകടനവും ലിജോ ജോസ് പെല്ലിശ്ശേരിയുടെ മേക്കിങ് മികവുമാണ് ഈ ചിത്രത്തിന്റെ ഹൈലൈറ്റ്. ഇരുവരുടേയും കരിയറിലെ ഏറ്റവും മികച്ച ചിത്രങ്ങളിൽ ഒന്നായിട്ടാണ് നൻ പകൽ നേരത്ത് മയക്കം ഇപ്പോൾ വിലയിരുത്തപ്പെടുന്നത്. ഇപ്പോഴിതാ ഈ ചിത്രത്തിന് പ്രശംസയുമായി മുന്നോട്ട് വന്നിരിക്കുന്നത് പ്രശസ്ത സംവിധായകനും നടനുമായ എം എ നിഷാദ് ആണ്. ചിത്രം കണ്ടതിന് ശേഷം അദ്ദേഹം തന്റെ സോഷ്യൽ മീഡിയ പേജിൽ കുറിച്ച വാക്കുകളാണ് വൈറലാവുന്നത്.

എം എ നിഷാദിന്റെ വാക്കുകൾ ഇങ്ങനെ, “നൻപകൽ നേരത്ത് മയക്കം.. ഹരീഷിന്റ്റെ കഥ…ലിജോ ജോസ് പല്ലിശ്ശേരിയുടെ സാക്ഷാത്ക്കാരം..മമ്മൂട്ടി എന്ന നടന്റ്റെ പകർന്നാട്ടം .. മലയാള സിനിമയെ അന്താരാഷ്ട്ര തലത്തിൽ അടയാളപ്പെടുത്തിയേക്കാവുന്ന സിനിമ..ഇതാണ് എന്റ്റെ ഒറ്റ കവിൾ റിവ്യൂ..ഇന്ന് ദുബായിലെ സഹറ സെന്റ്ററിൽ ഉച്ച മയക്കം കഴിഞ്ഞ നേരത്താണ് കണ്ടത്.. എല്ലാതരം പ്രേക്ഷകരെയും, തൃപ്തിപ്പെടുത്തുമോ എന്നറിയില്ല.. പക്ഷെ ഓരോ ഫ്രെയിമിലും,ഒരു സംവിധായകന്റ്റെ കൈയ്യൊപ്പ് രേഖപ്പെടുത്തിയിട്ടുണ്ട്..തമിഴ്നാട്ടിലെ ഒരുൾഗ്രാമത്തിൽ എത്തിയ പ്രതീതി..ഭാരതീ രാജയുടേയും,കെ ബാലചന്ദറുടെയും സിനിമകളുടെ ഗൃഹാതുരത്വം ഫീൽ ചെയ്തു.. അഭിനേതാക്കൾ എല്ലാവരും നന്നായി പക്ഷെ മമ്മൂട്ടി സാറിനൊപ്പം,തിളങ്ങിയത് അശോകനാണ്…മലയാള സിനിമ അശോകനെ കൂടുതൽ ഉപയോഗിക്കണം.. പശ്ചാത്തല സംഗീതം,പഴയ തമിഴ് പാട്ടുകൾ കൊണ്ടാണ് ഒരുക്കിയിരിക്കുന്നത്..ആ പാട്ടുകളിലെ വരികളും കഥാ സന്ദർഭത്തിന് യോജിച്ചത് തന്നെ.. ലിജോ പല്ലിശ്ശേരി ബ്രില്ല്യൻസ് കൂടിയാണ് ”നൻപകൽ നേരത്ത് മയക്കം”.. അണിയറക്കാർക്ക് അഭിനന്ദനങ്ങൾ..”.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close