കല്യാണ രാമൻ, മേരിക്കുണ്ടൊരു കുഞ്ഞാട്, ടു കൺഡ്രീസ്; ദിലീപ്- ഷാഫി ടീം വീണ്ടും?

Advertisement

ഒട്ടേറെ സൂപ്പർ ഹിറ്റുകൾ സമ്മാനിച്ച ദിലീപ്- ഷാഫി കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നു എന്ന് വാർത്തകൾ. 1000 ബേബീസ് എന്ന സൂപ്പർഹിറ്റ് വെബ് സീരിസ് രചിച്ചു സംവിധാനം ചെയ്ത നജീം കോയ ആയിരിക്കും ഈ ചിത്രം രചിക്കുക എന്നാണ് സ്ഥിരീകരിക്കാത്ത വിവരങ്ങൾ പറയുന്നത്. അടുത്ത വർഷം ചിത്രം ആരംഭിക്കുമെന്ന് റിപ്പോർട്ടുകൾ പറയുന്നു.

കല്യാണ രാമൻ, മേരിക്കുണ്ടൊരു കുഞ്ഞാട്, ടു കൺഡ്രീസ് എന്നിവയാണ് ദിലീപ്- ഷാഫി കൂട്ടുകെട്ടിൽ പ്രേക്ഷകർക്ക് മുന്നിലെത്തിയ ചിത്രങ്ങൾ. ഇവയെല്ലാം ബ്ലോക്ക്ബസ്റ്റർ ഹിറ്റുകളാണ് നേടിയത്. ദിലീപിന്റെ അൻപത് കോടി ക്ലബിൽ ഇടം പിടിച്ച ഒരേയൊരു ചിത്രമാണ് ഷാഫി ഒരുക്കിയ ടു കൺഡ്രീസ്. രണ്ടു വർഷം മുൻപ് റിലീസ് ചെയ്ത ആനന്ദം പരമാനന്ദം ആണ് ഷാഫി സംവിധാനം ചെയ്ത് അവസാനം റിലീസ് ചെയ്ത ചിത്രം. ഷറഫുദീൻ ആയിരുന്നു ആ ചിത്രത്തിലെ നായകൻ.

Advertisement

നവാഗതനായ ബിന്റോ സ്റ്റീഫന്‍ ഒരുക്കിയ പ്രിൻസ് ആൻഡ് ഫാമിലി ആണ് ദിലീപ് നായകനായി ഇനി റിലീസ് ചെയ്യാൻ പോകുന്ന ചിത്രം. ദിലീപിനൊപ്പം ധ്യാൻ ശ്രീനിവാസനും ഒന്നിക്കുന്ന ചിത്രം മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനാണ് നിർമ്മിക്കുന്നത്. ഇത് കൂടാതെ നവാഗതനായ ധനഞ്ജയ് ശങ്കർ ഒരുക്കുന്ന ഭ ഭ ബ എന്ന ചിത്രവും ദിലീപ് ചെയ്യുന്നുണ്ട്. വിനീത് ശ്രീനിവാസൻ, ധ്യാൻ ശ്രീനിവാസൻ എന്നിവരും ഈ ചിത്രത്തിന്റെ താരനിരയിലുണ്ട്. വിയാൻ വിഷ്ണു ഒരുക്കുന്ന സൂപ്പർ ഹീറോ ചിത്രമായ പറക്കും പപ്പനും ദിലീപിന്റെ അടുത്ത വർഷത്തെ പ്രൊജെക്ടുകളിലൊന്നാണ്.

Advertisement

Copyright © 2017 onlookersmedia.

Press ESC to close