രണ്ടാമൂഴം താരനിരയുടെ പ്രഖ്യാപനം വൈകില്ല എന്ന് സൂചന; എത്താൻ പോകുന്നത് പ്രേക്ഷകരെ വിസ്മയിപ്പിക്കുന്ന താരനിര..!

Advertisement

ഏഷ്യൻ സിനിമയിലെ തന്നെ ഏറ്റവും വലിയ ചലച്ചിത്ര വിസ്മയമാകാൻ പോകുന്ന ചിത്രമാണ് മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ നായകനായ രണ്ടാമൂഴം. എം ടി വാസുദേവൻ നായരുടെ രണ്ടാമൂഴം എന്ന നോവലിനെ അടിസ്ഥാനമാക്കി അദ്ദേഹം തന്നെ തിരക്കഥ രചിച്ച ഈ ചിത്രം വി എ ശ്രീകുമാർ മേനോൻ ആണ് സംവിധാനം ചെയ്യാൻ പോകുന്നത്. ആയിരം കോടി രൂപ ബഡ്ജറ്റിൽ ഈ ചിത്രം നിർമ്മിക്കാൻ പോകുന്നത് പ്രവാസി വ്യവസായി ആയ ഡോക്ടർ ബി ആർ ഷെട്ടി ആണ്. അടുത്ത വർഷം ജൂലൈ മാസത്തിൽ ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കും എന്നും ഇന്ത്യൻ സിനിമയിലെ തന്നെ വലിയ താരങ്ങൾ ഇതിൽ അണിനിരക്കുമെന്നും നിർമ്മാതാവും സംവിധായകനും കുറച്ചു നാൾ മുന്നേ ഒഫീഷ്യൽ ആയി തന്നെ പ്രഖ്യാപിച്ചിരുന്നു.

ഇപ്പോൾ വരുന്ന റിപ്പോർട്ടുകൾ പ്രകാരം രണ്ടാമൂഴത്തിന്റെ താര നിരയുടെ പ്രഖ്യാപനവും അധികം വൈകാതെ തന്നെ ഉണ്ടാകും എന്നാണ് സൂചന. കൂടി പോയാൽ ഒരു മൂന്നാഴ്ചക്കുള്ളിൽ ആ വമ്പൻ പ്രഖ്യാപനം ഉണ്ടാകും എന്ന് തന്നെയാണ് വിശ്വസനീയമായ കേന്ദ്രങ്ങളിൽ നിന്ന് ലഭിക്കുന്ന റിപ്പോർട്ടുകൾ പറയുന്നത്. ആറു ഓസ്കാർ ജേതാക്കൾ ആണ് ഈ ചിത്രത്തിന്റെ അണിയറയിൽ ഒരുമിച്ചു എത്തുക എന്നാണ് റിപ്പോർട്ട്.. അതുപോലെ ഹോളിവുഡ്, ബോളിവുഡ്, തമിഴ്, തെലുങ്ക്, കന്നഡ സിനിമകളിൽ സൂപ്പർ താരങ്ങളും ഈ ചിത്രത്തിന്റെ താര നിരയുടെ ഭാഗമാകും. ഒരു ഇന്റർനാഷണൽ സ്റ്റാറ്റസ് ഉള്ള താരവും ഈ ചിത്രത്തിന്റെ താര നിരയിൽ ഉണ്ടാകും എന്നാണ് സൂചന. വലിയ ഒരു പ്രോഗ്രാം നടത്തി ഒരു ഗ്രാൻഡ് ലോഞ്ച് തന്നെ ഈ ചിത്രത്തിന് വേണ്ടി നടത്തുന്ന കാര്യവും അണിയറ പ്രവർത്തകരുടെ പരിഗണനയിൽ ഉണ്ട്.

Advertisement
Advertisement

Press ESC to close