ആസിഫ് അലി, സണ്ണി വെയ്ൻ ചിത്രം ‘കാസർഗോൾഡ്’; സെപ്റ്റംബർ 15ന് റിലീസിനൊരുങ്ങുന്നു

Advertisement

ആസിഫ് അലി, സണ്ണി വെയ്ൻ തുടങ്ങിയവർ പ്രധാന വേഷങ്ങളിലെത്തി മൃദുൽ നായർ കഥ എഴുതി സംവിധാനം ചെയ്യുന്ന ‘കാസർഗോൾഡ്’ ചിത്രത്തിന്റെ റിലീസ് ഡേറ്റ് പുറത്ത്. സെപ്റ്റംബർ 15ന് ചിത്രം തീയേറ്ററുകളിൽ എത്തും. മുഖരി എന്റർടൈൻമെൻറ്സിന്റെ ബാനറിൽ വിക്രം മെഹ്റ, സിദ്ധാർത്ഥ് ആനന്ദ് കുമാർ,സൂരജ് കുമാർ,റിന്നി ദിവാകർ എന്നിവർ ചേർന്ന് യൂഡ്‌ലി ഫിലിംസുമായി സഹകരിച്ച് സരിഗമ നിർമിക്കുന്ന മൂന്നാമത്തെ മലയാളം ചിത്രം കൂടിയാണ് ‘കാസർഗോൾഡ്’. ബി ടെക്ക് എന്ന ചിത്രത്തിന് ശേഷം ആസിഫ് അലിയും മൃദുൽ നായരും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ഇത്. ബി ടെക്ക്’ ബോക്സ് ഓഫീസിൽ വൻ വിജയമായി മാറിയിരുന്നു.

യുവാക്കൾക്കിടയിൽ ഹരമായി മാറാൻ ഒരുങ്ങുന്ന ചിത്രം ഇപ്പോൾ തന്നെ വലിയ പ്രതീക്ഷയാണ് ആരാധകർക്കിടയിലുള്ളത്. ജൂലൈ രണ്ടാം വാരത്തിൽ റിലീസ് ചെയ്ത ടീസർ കൊടുങ്കാറ്റ് പോലെയാണ് വൈറലായി മാറിയത്.

Advertisement

പി പി കുഞ്ഞികൃഷ്ണൻ, മാളവിക ശ്രീനാഥ്, ശ്രീരഞ്ജിനി നായർ, സിദ്ദിഖ് , സമ്പത്ത് റാം, ദീപക് പറമ്പോൾ, ധ്രുവൻ,അഭിറാം രാധാകൃഷ്ണൻ, പ്രശാന്ത് മുരളി, സാഗർ സൂര്യ, ജെയിംസ് ഏലിയ തുടങ്ങിയ വൻ താരനിരയും ചിത്രത്തിൽ അണിനിരക്കുന്നു. കോ-പ്രൊഡ്യൂസർ- സഹിൽ ശർമ്മ. ഛായാഗ്രഹണം – ജെബിൽ ജേക്കബ് . തിരക്കഥ സംഭാഷണം – സജിമോൻ പ്രഭാകർ. സംഗീതം – വിഷ്ണു വിജയ്,നിരഞ്ജ് സുരേഷ്. ഗാനരചന- മുഹ്‌സിൻ പരാരി, എഡിറ്റർ-മനോജ് കണ്ണോത്ത്, കല-സജി ജോസഫ്, മേക്കപ്പ്-ജിതേഷ് പൊയ്യ, വസ്ത്രാലങ്കാരം-മസ്ഹർ ഹംസ,സ്റ്റിൽസ്- റിഷാദ് മുഹമ്മദ്,പ്രൊമോ സ്റ്റിൽസ്-രജീഷ് രാമചന്ദ്രൻ,പരസ്യകല-എസ് കെ ഡി ഡിസൈൻ ഫാക്ടറി, സൗണ്ട് ഡിസൈൻ -രംഗനാഥ് രവി,ബിജിഎം-വിഷ്ണു വിജയ്,ചീഫ് അസോസിയേറ്റ് ഡയറക്ടർ-സുനിൽ കാര്യാട്ടുക്കര, പ്രൊഡക്ഷൻ കൺട്രോളർ-വിനോഷ് കൈമൾ,പ്രണവ് മോഹൻ,പി ആർ ഒ- ശബരി

Advertisement

Copyright © 2017 onlookersmedia.

Press ESC to close