ആസിഫ് അലി അൽഫോൻസ് പുത്രന്റെ ഗോൾഡിൽ ഉണ്ടോ?; വെളിപ്പെടുത്തി താരം

Advertisement

സൂപ്പർ ഹിറ്റ് സംവിധായകൻ അൽഫോൻസ് പുത്രൻ സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് ഗോൾഡ്. പൃഥ്വിരാജ് സുകുമാരൻ നായകനായി എത്തുന്ന ഈ ചിത്രത്തിലെ നായികാ വേഷം ചെയ്യുന്നത് ലേഡി സൂപ്പർ സ്റ്റാർ നയൻതാരയാണ്. ഓണം റിലീസ് പറഞ്ഞിരുന്ന ഈ ചിത്രം ഇപ്പോൾ പോസ്റ്റ്-പ്രൊഡക്ഷൻ ജോലികളിൽ താമസം നേരിട്ടതിനാൽ റിലീസ് മാറ്റി വെച്ചിരിക്കുകയാണ്. പൃഥ്വിരാജ്- നയൻതാര ടീമിനൊപ്പം വമ്പൻ താരനിരയാണ് ഈ ചിത്രത്തിൽ അണിനിരക്കുന്നത്. ഒരുപക്ഷെ ട്വന്റി ട്വന്റി എന്ന ജോഷി ചിത്രത്തിന് ശേഷം ഇത്രയധികം താരങ്ങൾ താരങ്ങൾ ചെറിയ വേഷങ്ങളിൽ പോലും വന്ന മറ്റൊരു ചിത്രം ഉണ്ടാവില്ല എന്നാണ് പൃഥ്വിരാജ് പറയുന്നത്. ഇപ്പോഴിതാ ഈ ചിത്രത്തിൽ ആസിഫ് അലി അഭിനയിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന് ഉത്തരം നൽകുകയാണ് ആസിഫ്. റെഡ് എഫ് എം മലയാളത്തിന് നൽകിയ അഭിമുഖത്തിലാണ് ആസിഫ് ഇതിനു മറുപടി നൽകിയത്.

അൽഫോൻസ് പുത്രൻ ആസിഫ് അലിയെ കാണാൻ തൊടുപുഴയിലെ വീട്ടിൽ ചെന്നു എന്നൊരു വാർത്തയിൽ നിന്നാണ് ഗോൾഡിൽ ആസിഫ് അലിയും ഉണ്ടെന്ന കഥകൾ പരന്നത്. എന്നാൽ പണ്ട് താൻ മേടിച്ച ഒരു കാർ ഡെലിവറി ചെയ്യാൻ ഷറഫുദീനൊപ്പമാണ് അൽഫോൻസ് പുത്രൻ വന്നതെന്നും, അന്ന് തനിക്ക് അവരെ അറിയുക പോലുമില്ലെന്നും ആസിഫ് അലി പറയുന്നു. അൽഫോൻസ് അന്ന് കൂടെ ഉണ്ടായിരുന്നു എന്ന് ഷറഫുദീനാണ് പറഞ്ഞതെന്നും തനിക്ക് ഇവർ രണ്ടു പേരും വന്നത് ഓർമ്മ പോലും ഉണ്ടായില്ല എന്നും ആസിഫ് പറഞ്ഞു. ഏതായാലും ഗോൾഡിൽ താൻ ഇല്ലെന്ന് പറഞ്ഞ ആസിഫ്, ഇനി എന്നെങ്കിലും ഒരു കഥ പറയാൻ അൽഫോൻസ് തന്റെയടുത്തു വരട്ടെ എന്ന ആഗ്രഹവും പ്രകടിപ്പിച്ചു. പൃഥ്വിരാജ് സുകുമാരൻ, ലിസ്റ്റിൻ സ്റ്റീഫൻ എന്നിവർ ചേർന്ന് നിർമ്മിച്ച ഗോൾഡ് രചിച്ചതും അൽഫോൻസ് പുത്രനാണ്.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close