ജിത്തു ജോസഫ് അവതരിപ്പിക്കുന്ന ചിത്രം; പ്രധാന വേഷത്തിൽ ആസിഫ് അലിയും അമല പോളും

Advertisement

നവാഗതനായ അറഫാസ് അയ്യൂബിന്റെ ഏറ്റവും പുതിയ ചിത്രത്തിൽ ആസിഫ് അലിയും അമല പോളും കേന്ദ്ര കഥാപാത്രങ്ങളാകുന്നു. ഇതുവരെ പേരിട്ടിട്ടില്ലാത്ത ചിത്രത്തിൻറെ ചിത്രീകരണം ടുണിഷ്യയിൽ ആരംഭിച്ചു.  ദൃശ്യം ടു,  ദ ബോഡി, റാം എന്നീ ചിത്രങ്ങളിൽ ജീത്തു ജോസഫിന്റെ അസോസിയേറ്റ് ആയിരുന്ന അറഫാസിന്റെ ആദ്യ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രം കൂടിയാണിത്. ചിത്രത്തിൽ ഷറഫുദ്ദീനും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

ജിത്തു ജോസഫ് അവതരിപ്പിക്കുന്ന ചിത്രം നിർമ്മിച്ചിരിക്കുന്നത് രമേശ് പിള്ളയും സുദൻ സുന്ദരവുമാണ്.  പാഷൻ സ്റ്റുഡിയോസിന്റെയും അഭിഷേക് ഫിലിംസിന്റെയും ബാനറിൽ ആണ് ചിത്രം പുറത്തിറങ്ങുന്നത്.  മോഹൻലാൽ കേന്ദ്ര കഥാപാത്രമായെത്തുന്ന റാം എന്ന ബിഗ് ബഡ്ജറ്റ് ചിത്രത്തിൻറെ നിർമ്മാതാക്കളാണ് ഈ ചിത്രവും നിർമ്മിക്കുന്നത്. ഛായാഗ്രഹണം നിർവഹിക്കുന്നത് അപ്പു പ്രഭാകരാണ്. ആദം അയ്യൂബ് ആണ്  സംഭാഷണം നിർവഹിക്കുന്നത്. പ്രേം നവാസ് ആണ് ചിത്രത്തിൻറെ പ്രൊഡക്ഷൻ ഡിസൈനർ.

Advertisement

എഡിറ്റിംഗ് നിർവഹിക്കുന്നത് ദീപു ജോസഫ്, കോസ്റ്റ്യൂം ഡിസൈനർ ലിന്റാ ജീത്തു, ഗാനരചന വിനായക് ശശികുമാർ, അസോസിയേറ്റ് ഡയറക്ടർ തൃപ്തി മെഹ്താ, കോർഡിനേറ്റർ – സോണി ജി സോളമൻ, മേക്ക് അപ് റോണക്സ് സേവ്യർ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ആയി പ്രവർത്തിക്കുന്നത് എം കൃഷ്ണകുമാർ, ലൈൻ പ്രൊഡ്യൂസർ അലക്സാണ്ടർ നാസ്, പ്രൊഡക്ഷൻ കൺട്രോളർ പ്രണവ് മോഹൻ, ഫിനാൻസ് മാനേജർ ജീവൻ റാം, ആക്ഷൻ നിർവഹിക്കുന്നത് രാംകുമാർ പെരിയസ്വാമി എന്നിവരാണ്

Advertisement

Copyright © 2017 onlookersmedia.

Press ESC to close