ധനുഷിൻറെ റായനിൽ അപർണ ബാലമുരളിയും

Advertisement

ധനുഷിന്റെ സംവിധാനത്തിലൊരുങ്ങുന്ന ഏറ്റവും പുതിയ ചിത്രമായ റായനിൽ അപർണ ബാലമുരളി പ്രധാന കഥാപാത്രമാകുന്നു. ധനുഷിന്റെ കരിയറിലെ അൻപതാമത്തെ ചിത്രമാണ് ‘റായൻ’. ചിത്രത്തിൽ ധനുഷിന്റെ ചേട്ടനായി അഭിനയിക്കുന്നത് സുദീപ് കൃഷ്ണനാണ്. സുദീപിന്റെ നായികയായാണ് അപർണ ബാലമുരളി ബിഗ് സ്ക്രീനിൽ എത്തുക.

ക്യാപ്റ്റൻ മില്ലറിന് വേണ്ടി ധനുഷ് മുടി നീട്ടി വേറിട്ട ഗെറ്റപ്പിൽ പ്രത്യക്ഷപ്പെട്ടിരുന്നു. എന്നാൽ റായനുവേണ്ടി അദ്ദേഹം തല മൊട്ടയടിച്ച് വേറിട്ട മേക്കോവർ നടത്തിയിരിക്കുകയാണ്.  മൂന്ന് സഹോദരന്മാരെ ചുറ്റിപ്പറ്റിയാണ് ചിത്രത്തിൻറെ കഥ വികസിക്കുന്നത്. ജൂലൈ ഒന്നോടു കൂടി ചിത്രത്തിൻറെ ചിത്രീകരണം ചെന്നൈയിൽ ആരംഭിക്കും. 90 ദിവസമാണ് നിലവിൽ ചിത്രീകരണം ഷെഡ്യൂൾ ചെയ്തിരിക്കുന്നത്.

Advertisement

ചിത്രത്തിന്റെ ടൈറ്റിൽ ഗ്ലിംപ്‌സ് വീഡിയോ ഉടൻ തന്നെ അണിയറപ്രവർത്തകർ സോഷ്യൽ മീഡിയയിലൂടെ പുറത്തിറക്കുമെന്ന് റിപ്പോർട്ടുകളുണ്ട്. സൺ പിക്‌ചേഴ്‌സ് നിർമ്മിക്കുന്ന ചിത്രം ഒരു റിവഞ്ച് ഡ്രാമ ഗണത്തിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ചിത്രത്തിന് സംഗീതം നൽകുന്നത് എ ആർ റഹ്മാൻ ആണ്. എസ്.ജെ. സൂര്യ, ദുഷാര വിജയൻ, കാളിദാസ് ജയറാം എന്നിവരാണ് ചിത്രത്തിൽ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുക. അതേസമയം അപർണ ബാലമുരളി നായികയായെത്തുന്ന ധൂമം ജൂൺ 23ന് തിയേറ്ററുകളിലെത്തും.

Advertisement

Copyright © 2017 onlookersmedia.

Press ESC to close