ടോവിനോ തോമസിന്റെ അടുത്ത് കുറച്ചു ഗ്യാപ് ഇട്ടു നിന്നാൽ മതി; ആരാധകന്റെ ഉപദേശത്തിന് അനു സിതാരയുടെ കിടിലൻ മറുപടി..!

Advertisement

യുവ താരം ടോവിനോ തോമസ് ഇപ്പോൾ തന്റെ പുതിയ ചിത്രമായ തീവണ്ടിയുടെ വിജയത്തിന്റെ സന്തോഷത്തിൽ ആണ്. ചിത്രത്തിലെ കയ്യടി നേടുന്ന ഓരോ രംഗങ്ങൾക്കുമൊപ്പം ടോവിനോ തോമസിന്റെ നായികയുമായുള്ള ചുംബന രംഗവും സോഷ്യൽ മീഡിയയിൽ ചർച്ചാ വിഷയം ആണ്. ഈ വർഷം ടോവിനോയുടെതായി പുറത്തു വന്ന എല്ലാ ചിത്രത്തിലും നായികയുമായുള്ള ചുംബന രംഗങ്ങൾ ഉണ്ടായിരുന്നു എന്നുള്ളതും ഈ ചർച്ചക്ക് കാരണമായിട്ടുണ്ട്. അങ്ങനെയിരിക്കുമ്പോൾ ആണ് ടോവിനോ തോമസിന്റെ അടുത്ത റിലീസ് ആയ ഒരു കുപ്രസിദ്ധ പയ്യൻ എന്ന മധുപാൽ ചിത്രത്തിലെ പുതിയ പോസ്റ്റർ റിലീസ് ചെയ്തത്. അനു സിതാര ആണ് ഈ ചിത്രത്തിൽ നായികാ വേഷത്തിൽ എത്തുന്നത്. ഇപ്പോൾ അനു സിതാരയുടെ ഒരു ആരാധകൻ ഈ നടിക്ക് സോഷ്യൽ മീഡിയ വഴി കൊടുത്ത ഒരുപദേശവും അതിനു നടിയുടെ മരണ മാസ്സ് മറുപടിയുമാണ് സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടുന്നത്.

Advertisement

ടോവിനോ തോമസിനോട് അല്പം അകലം പാലിച്ചു നിന്നാൽ മതി എന്നാണ് ആരാധകനു അനു സിത്താരയോട് പറയാൻ ഉള്ളത്. എന്നാൽ ഇത്രയും ഗ്യാപ് ഇട്ടു നിന്നാൽ മതിയോ എന്ന് ചോദിച്ചു കൊണ്ട് അനു സിതാര പോസ്റ്റ് ചെയ്ത ചിത്രം ടോവിനോയോട് വളരെ അധികം ഇഴുകി ചേർന്ന് നിൽക്കുന്ന, ഒരു കുപ്രസിദ്ധ പയ്യൻ എന്ന ചിത്രത്തിലെ ഒരു പോസ്റ്റർ തന്നെയാണ്. ഈ ചിത്രത്തിലും ടോവിനോ തോമസ് ചുംബിക്കുന്നുണ്ടോ എന്ന ആകാംക്ഷയിൽ ആണ് പ്രേക്ഷകർ. ഈ മാസം അവസാനമോ അടുത്ത മാസമോ ഒരു കുപ്രസിദ്ധ പയ്യൻ തീയേറ്ററുകളിൽ എത്തും. ഒരു മർഡർ ഇൻവെസ്റ്റിഗേഷൻ മിസ്റ്ററി ത്രില്ലെർ ആണ് ഈ ചിത്രം എന്നാണ് സൂചന. അധികം വൈകാതെ തന്നെ ഈ ചിത്രത്തിന്റെ ടീസർ, ട്രൈലെർ എന്നിവയെത്തുമെന്നാണ് ആരാധകരുടെ പ്രതീക്ഷ . മറഡോണ, തീവണ്ടി എന്നീ ചിത്രങ്ങളുടെ വിജയത്തോടെ ടോവിനോ വീണ്ടും കൂടുതൽ പ്രതീക്ഷ പ്രേക്ഷകർക്ക് പകർന്നു നൽകുകയാണ്. ഇപ്പോൾ മോഹൻലാൽ ചിത്രമായ ലുസിഫെറിൽ ആണ് ടോവിനോ അഭിനയിക്കുന്നത്. അനു സിതാരയുടെ മമ്മൂട്ടി ചിത്രമായ ഒരു കുട്ടനാടൻ ബ്ലോഗ് ഈ വെള്ളിയാഴ്ച റിലീസ് ചെയ്യും.

Advertisement

Press ESC to close