നാദിര്‍ഷയെയും പള്‍സര്‍ സുനിയെയും അപ്പുണ്ണിയെയും ഒന്നിച്ച് ചോദ്യം ചെയ്യും

Advertisement

പ്രമുഖ യുവ നടിയെ ആക്രമിച്ച കേസില്‍ കേസ് അന്വേഷണം തകൃതിയായി മുന്നോട്ട് പോകുന്നു. നടനും സംവിധായകനും ദിലീപിന്‍റെ ആത്മസുഹൃത്തുമായ നാദിര്‍ഷയെയും ദിലീപിന്‍റെ മാനേജര്‍ അപ്പുണ്ണിയെയും മുഖ്യ പ്രതിയായ പള്‍സര്‍ സുനി എന്ന സുനില്‍ കുമാറിനൊപ്പം ചോദ്യം ചെയ്യും. ജയിലില്‍ നിന്നും പള്‍സര്‍ സുനി നാദിര്‍ഷയെയും അപ്പുണ്ണിയെയും വിളിച്ചു എന്ന വെളിപ്പെടുത്തലിനെ തുടര്‍ന്നാണിത്. ദിലീപിന്‍റെ മാനേജര്‍ അപ്പുണ്ണിയെ മൊബൈല്‍ ഫോണില്‍ നിന്നല്ല വിളിച്ചതെന്നും പള്‍സര്‍ സുനി നല്‍കിയ മൊഴിയില്‍ പറയുന്നു.

ഏതാനും ദിവസങ്ങളായി പോലീസ് ചോദ്യം ചെയ്തു വന്നിരുന്ന നടന്‍ ദിലീപ്, ദിലീപിന്‍റെ സഹോദരന്‍ അനൂപ്, മാനേജര്‍ അപ്പുണ്ണി, നാദിര്‍ഷ എന്നിവരുടെ മൊഴിയില്‍ നിന്നും പള്‍സര്‍ സുനിയെ കുറിച്ച് പറഞ്ഞ വിവരങ്ങളെ അടിസ്ഥാനമാക്കി വിശദമായ ചോദ്യങ്ങളാണ് പ്രത്യേക അന്വേഷണ സംഘം തയ്യാറാക്കിയിരിക്കുന്നത്.

Advertisement

nadhirsha, pulsar suni , dileep,appunni, bhavana;

നടിയെ ആക്രമിച്ച കേസിലെ വമ്പന്‍ സ്രാവുകള്‍ ആരാണെന്ന് രണ്ടു ദിവസത്തിനുള്ളില്‍ വെളിപ്പെടുത്തുമെന്ന് പള്‍സര്‍ സുനി ഇന്നലെ കാക്കനാട് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുപോകും വഴി മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

nadhirsha, pulsar suni , dileep,appunni, bhavana;

പള്‍സര്‍ സുനി ഇതിന് മുന്നെയും പല നടികളോടും അതിക്രമം കാണിച്ചിരുന്നു എന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിലും ചോദ്യം ചെയ്യലുണ്ടാകും.

Advertisement

Press ESC to close