അർഹിക്കുന്ന നീതി ഇവർക്ക് ലഭിക്കാതെ പോയിക്കൂടാ; ഗുസ്തി താരങ്ങൾക്ക് പിന്തുണയുമായി നടൻ ടോവിനോ തോമസ്

Advertisement

ഗുസ്തി ഫെഡറേഷൻ അധ്യക്ഷനും ബിജെപി എം.പിയുമായ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങിനെതിരെ നടപടി ആവശ്യപ്പെട്ട് ഗുസ്തി താരങ്ങള്‍ നടത്തുന്ന സമരത്തിന് പിന്തുണയുമായി മലയാളത്തിന്റെ പ്രിയപ്പെട്ട നടൻ ടോവിനോ തോമസും. അന്താരാഷ്ട്ര കായിക വേദികളിൽ നമ്മുടെ നാടിൻറെ യശസ് ഉയർത്തിപ്പിടിച്ചവരാണ് ഇവർ, ഒരു ജനതയുടെ പ്രതീക്ഷയുടെ വിജയങ്ങൾക്ക് നിറം നൽകിയവരാണ്, ആ പരിഗണന കൊടുക്കേണ്ട പക്ഷേ ഏതൊരു സാധാരണക്കാരനും അർഹിക്കുന്ന നീതി ഇവർക്ക് ലഭിക്കാതെ പോകരുതെന്നും എതിർപക്ഷത്ത് നിൽക്കുന്നവർ ശക്തമായതുകൊണ്ട് ഇവർ തഴയപെടുകയാണെന്നും സോഷ്യൽ മീഡിയയിലൂടെ പിന്തുണ അർപ്പിച്ചുകൊണ്ട് ടോവിനോ തോമസ് എഴുതി. നടൻറെ വാക്കുകൾ സ്വീകരിച്ചുകൊണ്ട് നിരവധി പേരായിരുന്നു സപ്പോർട്ടുമായി സോഷ്യൽ മീഡിയയിൽ എത്തിയത്. ചുരുങ്ങിയ സമയം കൊണ്ട് താരത്തിന്റെ പോസ്റ്റ് മാധ്യമശ്രദ്ധ പിടിച്ചുപറ്റുകയും ചെയ്തു.

സംവിധായക അഞ്ജലി മേനോനും ഹരീഷ് പേരടിയും അപർണ ബാലമുരളിയും നേരത്തെ തന്നെ ഗുസ്തി താരങ്ങൾക്ക് പിന്തുണ നൽകി സോഷ്യൽ മീഡിയയിൽ എത്തിയിരുന്നു. താരങ്ങൾ ഇത്തരത്തിൽ അപമാനത്തിന് വിധേയരാകുന്ന കാഴ്ചകൾ വേദനജനകമാണെന്നും അവർക്ക് അർഹമായ നീതി കൊടുക്കണമെന്നും അഞ്ജലി മേനോനും സോഷ്യൽ മീഡിയയിലൂടെ കുറിച്ചിരുന്നു.

Advertisement

നടൻ ടോവിനോ തോമസിന്റെ പോസ്റ്റിന്റെ പൂർണഭാഗം ഇങ്ങനെ: അന്താരാഷ്ട്ര കായിക വേദികളിൽ നമ്മുടെ യശസ്സ് ഉയർത്തി പിടിച്ചവരാണു , ഒരു ജനതയുടെ മുഴുവൻ പ്രതീക്ഷകൾക്ക് വിജയത്തിന്റെ നിറം നൽകിയവർ ! ആ പരിഗണനകൾ വേണ്ട , പക്ഷേ നമ്മുടെ രാജ്യത്തെ ഏതൊരു സാധാരണക്കാരനും അർഹിക്കുന്ന നീതി ഇവർക്ക് ലഭിക്കാതെ പോയിക്കൂടാ , എതിർപക്ഷത്ത് നിൽക്കുന്നവർ ശക്തരായത് കൊണ്ട് ഇവർ തഴയപ്പെട്ടു കൂടാ.

Advertisement

Copyright © 2017 onlookersmedia.

Press ESC to close