സ്ക്രിപ്റ്റ് ഫെസ്റ്റിവെലിന് വമ്പൻ സ്വീകരണം, രജിസ്ട്രേഷൻ മൂന്നു ദിവസത്തേക്ക് നീട്ടി

Advertisement

നിയോ ഫിലിം സ്കൂൾ സംഘടിപ്പിക്കുന്ന സ്ക്രിപ്റ്റ് ഫെസ്റ്റിവലായ പിച്ച് റൂമിന് വമ്പൻ സ്വീകരണം. ഒട്ടേറെ ആളുകളാണ് സ്‌ക്രിപ്റ് ഫെസ്റ്റിവലിൽ പങ്കെടുക്കാനായി കഥകൾ അയച്ചത്. ഇതേതുടർന്ന് മൂന്ന് ദിവസത്തേക്ക് രജിസ്‌ട്രേഷൻ നീട്ടാൻ സംഘാടകർ തീരുമാനിച്ചു.

പുതിയ കഥാകൃത്തുക്കളെ വെള്ളിത്തിരയിലേക്ക് കൈ പിടിച്ചു ഉയർത്തുകയാണ് പിച്ച് റൂമിന്റെ ലക്‌ഷ്യം. പിച്ച് റൂമിന്റെ ആദ്യ സീസണും മികച്ച പ്രതികരണമായിരുന്നു നേടിയത്.

Advertisement

നിങ്ങളുടെ കയ്യിലെ കഥയോ തിരക്കഥയോ സംവിധായകർക്കും നിർമ്മാതാക്കൾക്കും മുന്നിൽ അവതരിപ്പിക്കാനുള്ള അവസരമാണ് പിച്ച് റൂമിലൂടെ ലഭിക്കുന്നത്.

കൂടുതല്‍ വിവരങ്ങള്‍ക്ക് : http://www.neofilmschool.in/script-pitching-festival/

Advertisement

Copyright © 2017 onlookersmedia.

Press ESC to close