സേതുരാമയ്യരെ കാത്തിരിക്കുന്ന ആരാധകര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത!

Advertisement

മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും ഹിറ്റ് കഥാപാത്രങ്ങളില്‍ ഒന്നാണ് സേതുരാമയ്യര്‍ CBI. ബുദ്ധിമാനായ കുറ്റാന്വേഷകനായി മമ്മൂട്ടി വെള്ളിത്തിരയില്‍ എത്തിയപ്പോള്‍ മലയാളത്തിലെ മികച്ച കുറ്റാന്വേഷണ സിനിമകളായ ഒരു സിബിഐ ഡയറിക്കുറിപ്പ്, സേതുരാമയ്യര്‍ സിബിഐ തുടങ്ങിയ സിനിമകളാണ് മലയാളത്തിന് ലഭിച്ചത്.

സേതുരാമയ്യര്‍ പരമ്പരയിലെ അഞ്ചാമത്തെ സിനിമകള്‍ ഒരുങ്ങുന്നു എന്ന വാര്‍ത്തകള്‍ വന്നു തുടങ്ങിയിട്ട് 3 വര്‍ഷങ്ങളായി. ആരാധകര്‍ ഏറെ പ്രതീക്ഷയോടെയാണ് ഈ ചിത്രത്തെ കാത്തിരുന്നത്.

Advertisement

ഇതാ ആരാധകര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത. സിബിഐ പരമ്പരയിലെ അഞ്ചാം ചിത്രം ഒരുങ്ങുകയാണ്. അടുത്ത വര്‍ഷം ചിത്രത്തിന്‍റെ ഷൂട്ടിങ്ങ് ആരംഭിക്കും.

മമ്മൂട്ടി വീണ്ടും സേതുരാമയ്യര്‍ ആയി എത്തുമ്പോള്‍ മുകേഷും ജഗതിയും ഇത്തവണ സിബിഐ പരമ്പരയില്‍ ഉണ്ടാകില്ല.

1988ല്‍ ആണ് കെ മധു-എസ് എന്‍ സ്വാമി-മമ്മൂട്ടി കൂട്ടുകെട്ടില്‍ CBI പരമ്പരയിലെ ആദ്യ ചിത്രമായ ഒരു സിബിഐ ഡയറിക്കുറിപ്പ് ഇറങ്ങുന്നത്. ബോക്സോഫീസില്‍ വലിയ ചലനങ്ങളാണ് ചിത്രം ഉണ്ടാക്കിയത്.

തുടര്‍ന്ന്‍ 1989ല്‍ ജാഗൃതയുമായി ഇവര്‍ വീണ്ടും ഒന്നിച്ചെങ്കിലും വലിയൊരു ഹിറ്റ് ഉണ്ടാക്കാന്‍ ഈ ചിത്രത്തിന് കഴിഞ്ഞില്ല.

2004ലാണ് സിബിഐ പരമ്പരയിലെ മൂന്നാം ഭാഗമായ സേതുരാമയ്യര്‍ സിബിഐ എത്തുന്നത്. ആ വര്‍ഷത്തെ ഏറ്റവും വലിയ ഹിറ്റുകളില്‍ ഒന്നായിരുന്നു ഈ ചിത്രം.

2005ല്‍ നേരറിയാന്‍ സിബിഐയുമായി ഇവര്‍ വീണ്ടും എത്തിയെങ്കിലും ചിത്രം ബോക്സോഫീസ് പരാജയമായി.

എന്തു തന്നെയായാലും സിബിഐ ആയി മമ്മൂട്ടിയെ വെള്ളിത്തിരയില്‍ കാണാനായി കാത്തിരിക്കുകയാണ് സിനിമ പ്രേമികള്‍.

Advertisement

Copyright © 2017 onlookersmedia.

Press ESC to close