മലയാള സിനിമ ചരിത്രത്തിലെ പത്തു ക്ലാസിക് വില്ലന്മാർ; ലിസ്റ്റ് ഇതാ..!

Advertisement

സിനിമയിൽ ഇപ്പോഴും ഏറ്റവും കൂടുതൽ ആഘോഷിക്കപ്പെടുന്നത് നായകന്മാർ ആണെങ്കിലും, ഒരു നായകനെ കൂടുതൽ ശ്കതനാക്കുന്നതും അയാൾക്ക്‌ കൂടുതൽ കയ്യടി നേടിക്കൊടുക്കുന്നതും വില്ലൻ ശക്തനാകുമ്പോൾ ആണ്. വില്ലനായി അഭിനയിക്കുന്ന നടൻ അതിഗംഭീര പ്രകടനമാണ് നൽകുന്നത് എങ്കിൽ അത് സഹായിക്കുന്നത് നായകനെ കൂടിയാണ്. അത് കൊണ്ട് തന്നെ നായകന്മാരെ പോലെ നമ്മുടെ സിനിമ ചരിത്രത്തിൽ ഒട്ടേറെ ഗംഭീര വില്ലൻ കഥാപാത്രങ്ങളും ഇടം പിടിച്ചിട്ടുണ്ട്. ഇപ്പോഴിതാ ദേശീയ സിനിമാ മാധ്യമങ്ങളിൽ ഒന്നായ ഫിലിം കംപാനിയൻ തിരഞ്ഞെടുത്ത, മലയാള സിനിമയിലെ പത്തു ക്ലാസിക് വില്ലൻ കഥാപാത്രങ്ങൾ ഇവയാണ്.

1 – ഭാസ്കര പട്ടേലർ (വിധേയൻ)

Advertisement

1990 ഇൽ റിലീസ് ആയ ഈ ചിത്രത്തിൽ നെഗറ്റീവ് വേഷത്തിൽ എത്തിയത് നടൻ മമ്മൂട്ടിയാണ്. അടൂർ ഗോപാലകൃഷ്ണൻ ഒരുക്കിയ ഈ ചിത്രത്തിലെ പ്രകടനം മമ്മൂട്ടിക്ക് ദേശീയ പുരസ്‍കാരവും നേടിക്കൊടുത്തു.

2 – പി കെ ജയരാജൻ (ഉയരങ്ങളിൽ)

എം ടി രചിച്ചു ഐ വി ശശി സംവിധാനം ചെയ്ത ഈ ചിത്രത്തിലെ ജയരാജൻ എന്ന വില്ലനായി എത്തി ഞെട്ടിക്കുന്ന പ്രകടനം കാഴ്ച വെച്ചത് മോഹൻലാൽ ആയിരുന്നു. 1984 ലാണ് ഈ ചിത്രം റിലീസ് ചെയ്തത്.

3 – തബലിസ്റ്റ് അയ്യപ്പൻ (യവനിക)

കെ ജി ജോർജ് ഒരുക്കിയ ഈ ചിത്രത്തിൽ അയ്യപ്പൻ എന്ന വില്ലനായി എത്തിയത് ഭരത് ഗോപി ആണ്- 1982 ലാണ് ഈ ചിത്രം പുറത്തു വന്നത്.

4 – പോൾ പൗലോക്കാരൻ (നമ്മുക്ക് പാർക്കാൻ മുന്തിരി തോപ്പുകൾ)

1986 ഇൽ റിലീസ് ചെയ്ത ഈ മോഹൻലാൽ- പി പദ്മരാജൻ ചിത്രത്തിൽ, പോൾ പൗലോക്കാരൻ എന്ന വില്ലനായി എത്തിയത് നടൻ തിലകൻ ആണ്.

5 – മുരിക്കുംക്കുന്നതു അഹമ്മദ് ഹാജി (പാലേരി മാണിക്യം ഒരു പാതിരാകൊലപാതകത്തിന്റെ കഥ)

2009 ഇൽ പുറത്തു വന്ന ഈ ചിത്രത്തിൽ മമ്മൂട്ടി മൂന്ന് വേഷത്തിലാണ് അഭിനയിച്ചത്. അതിലൊന്നായിരുന്നു മുരിക്കുംക്കുന്നതു അഹമ്മദ് ഹാജി എന്ന വില്ലൻ. രഞ്ജിത് ആണ് ഈ ചിത്രം ഒരുക്കിയത്.

6 – ഹൈദർ മരക്കാർ (ധ്രുവം)

1993 ഇൽ പുറത്തു വന്ന ധ്രുവം എന്ന ചിത്രത്തിലെ ഈ വില്ലൻ വേഷം അവതരിപ്പിച്ചത് ടൈഗർ പ്രഭാകരൻ ആണ്. മമ്മൂട്ടി- ജോഷി ടീമിന്റെ ആയിരുന്നു ഈ ചിത്രം.

7 – സ്വാമി അമൂർത്താനന്ദ (ഏകലവ്യൻ)

1993 ഇൽ എത്തിയ ഈ സുരേഷ് ഗോപി- ഷാജി കൈലാസ് ചിത്രത്തിലെ സ്വാമി അമൂർത്താനന്ദ എന്ന വില്ലൻ വേഷം അവതരിപ്പിച്ചത് നരേന്ദ്ര പ്രസാദ് ആണ്.

8 – മോഹൻ തോമസ് (കമ്മീഷണർ)

1994 ഇൽ ആണ് ഈ ചിത്രം പുറത്തു വന്നത്. സുരേഷ് ഗോപിയെ നായകനാക്കി ഷാജി കൈലാസ് ഒരുക്കിയ ഈ ചിത്രത്തിൽ മോഹൻ തോമസ് എന്ന വില്ലനായി എത്തിയത് രതീഷ് ആണ്.

9 – മുണ്ടക്കൽ ശേഖരൻ (ദേവാസുരം)

മോഹൻലാലിനെ നായകനാക്കി ഐ വി ശശി ഒരുക്കിയ ഈ ചിത്രത്തിൽ വില്ലനായി എത്തിയത് നടൻ നെപ്പോളിയൻ ആണ്. 1993 ഇൽ ആണ് ഈ ചിത്രം പുറത്തു വന്നത്.

10 – കീരിക്കാടൻ ജോസ് (കിരീടം)

മോഹൻലാൽ നായകനായ ഈ ചിത്രം ഒരുക്കിയത് സിബി മലയിൽ ആണ്. മികച്ച നടനുള്ള ദേശീയ അംഗീകാരം മോഹൻലാലിന് ലഭിച്ച ഈ ചിത്രത്തിലെ വില്ലനായി എത്തിയത് നടൻ മോഹൻ രാജ് ആണ്. 1989 ഇൽ ആണ് ഈ ചിത്രം റിലീസ് ചെയ്തത്.

Advertisement

Copyright © 2017 onlookersmedia.

Press ESC to close